Latest News

താലികെട്ടുമ്പോള്‍ ധരിച്ച സ്വര്‍ണ നിറമുള്ള സാരിയ്ക്കായി മുടക്കിയത് 190000 രൂപ; ഞങ്ങളുടേത് വിവാഹമാണ്, ഒന്നാമത്തേത് രണ്ടാമത്തേത് എന്നില്ല;കല്യാണ തലേന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കോള്‍ എത്തി; ആര്യ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയപ്പോള്‍

Malayalilife
താലികെട്ടുമ്പോള്‍ ധരിച്ച സ്വര്‍ണ നിറമുള്ള സാരിയ്ക്കായി മുടക്കിയത് 190000 രൂപ; ഞങ്ങളുടേത് വിവാഹമാണ്, ഒന്നാമത്തേത് രണ്ടാമത്തേത് എന്നില്ല;കല്യാണ തലേന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കോള്‍ എത്തി; ആര്യ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയപ്പോള്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായസിബിന്‍ ബെഞ്ചമിനാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇപ്പോഴിതാ, വിവാഹവുമായി ബന്ധപ്പെട്ട് ആരാധകര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയാണ് താരം.

വിവാഹത്തലേന്ന് ലഭിച്ച അപ്രതീക്ഷിത ഫോണ്‍ കോളുകളെക്കുറിച്ചുള്ള ചോദ്യത്തിന്, നടി മഞ്ജു വാര്യരാണ് തന്നെ വിളിച്ചതെന്ന് ആര്യ വെളിപ്പെടുത്തി. മഞ്ജു വാര്യര്‍ ഏറെ സന്തോഷത്തോടെ തങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചതായി താരം പറഞ്ഞു. 

വിവാഹത്തിന് താലികെട്ട് സമയത്ത് ധരിച്ച സാരിയുടെ വിലയും ആര്യ വെളിപ്പെടുത്തി. 1.9 ലക്ഷം രൂപ വിലമതിക്കുന്ന, സ്വന്തം ബ്രാന്‍ഡായ 'കാഞ്ചീവര'ത്തിന്റെ പ്രീമിയം കളക്ഷനിലുള്ള സാരിയാണ് താരം അണിഞ്ഞത്. മകള്‍ ഖുഷി വിവാഹത്തെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന ചോദ്യത്തിന്, 'യെസ്' എന്ന് മറുപടി പറഞ്ഞതായി ആര്യ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രൊപ്പോസല്‍ വീഡിയോ കണ്ടിരുന്നോ എന്നും താരം ആരാധകരോട് ചോദിച്ചു. തന്റെത് രണ്ടാം വിവാഹമല്ലെന്നും, സാധാരണ വിവാഹമാണെന്നും ആര്യ വ്യക്തമാക്കുന്നു. 'ഒന്നാമത്തേത്, രണ്ടാമത്തേത് എന്നിങ്ങനെ ചിന്തിക്കുന്നില്ല,' എന്നും താരം കൂട്ടിച്ചേര്‍ത്തു. 

'രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഭയമാണോ, ഇതും പരാജയപ്പെട്ടാലോ എന്ന ഭയമാണോ കാരണം?' എന്ന ചോദ്യത്തിന്, 'ഒരിക്കല്‍ വീണുപോയെന്ന് കരുതി എഴുന്നേറ്റ് മുന്നോട്ട് പോകുന്നത് നിര്‍ത്തുമോ, അതോ വീണ്ടും ശ്രമിക്കുമോ?' എന്ന മറുചോദ്യമാണ് ആര്യ ഉയര്‍ത്തിയത്.


 

Read more topics: # സിബിന്‍
ARYA About wedding QNA

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES