പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ഹ്രസ്വ ചിത്രം അതാണ് അവാന്‍ അജിത്തിന്റെ കാഷ്വാലിറ്റി! മുംബൈയിലെ വിസ്ലിംഗ് വുഡ്‌സ് ഇന്റര്‍നാഷണലില്‍ ഡിപ്ലോമ പ്രൊജക്റ്റിന്റെ ഭാഗമായി അവാന്‍ അജിത് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കാഷ്വാലിറ്റി പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടും സംവിധാമികവ് കൊണ്ടും ശ്രദ്ധേയമാകുകയാണ്.
മഴപെയ്യുന്ന ഒരു രാത്രിയില്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്തെ ആശുപത്രിയും അവിടെ നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കിയെടുന്ന കാഷ്വാലിറ്റി പൂര്‍ണ്ണമായും ഒരു ആശുപത്രിക്കുള്ളില്‍ നടക്കുന്ന ഒരു ആവേശകരമായ ഒരു ഒറ്റരാത്രി കഥയാണ്.പണത്തിനു മുന്നില്‍ അത്യാഗ്രഹം, നിരാശ, ധാര്‍മ്മികത വഴിമാറി സഞ്ചരിക്കുന്നതിന്റെ തലങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പണം നിറഞ്ഞ ഒരു നിഗൂഢ ബാഗ്, ആരാണ് അതിന്റെ യഥാര്‍ത്ഥ അവകാശി ? ആര്‍ക്കാണ് അതിലെ പണം ഉപകാരപ്പെടുക ? 20 മിനിറ്റ് സമയത്തിനുള്ളില്‍ ക്രൈം ത്രില്ലര്‍ സിനിമയുടെ അനുഭവങ്ങള്‍ കാഴ്ചക്കാരന് കാഷ്വാലിറ്റി സമ്മാനിക്കുന്നു.
മുംബൈയിലെ വിസ്ലിംഗ് വുഡ്‌സ് ഇന്റര്‍നാഷണലില്‍ ഡിപ്ലോമ പ്രൊജക്റ്റിന്റെ ഭാഗമായി അവാന്‍ അജിത് മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സൗത്ത് ഏഷ്യ ടൊറന്റോ & 4-ാമത് ഹിമാചല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2024 എന്നിവയുടെ ഭാഗമായിട്ടുണ്ട്.
14-ാമത് ബാംഗ്ലൂര്‍ ഷോര്‍ട്ട്‌സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹണം, 4-ാമത് കൊല്‍ക്കത്ത ഷോര്‍ട്ട്‌സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, ഷോര്‍ട്ട്ഫണ്ട്‌ലി സമ്മര്‍ ഫിലിം ഫെസ്റ്റ് 2025 ല്‍ സെമി-ഫൈനലിസ്റ്റ് തുടങ്ങിയ നേട്ടങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്.
മലയാളം സിനിമാ വ്യവസായത്തിലെ പ്രമുഖര്‍ പങ്കെടുത്ത ചെന്നൈയിലും കൊച്ചിയിലും കാഷ്വാലിറ്റിക്ക് സ്വകാര്യ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. തരുണ്‍ മൂര്‍ത്തി, ചിദംബരം, ജിസ് ജോയ്, സുചിത്ര മോഹന്‍ലാല്‍, ജിതിന്‍ കെ ജോസ്, രമ്യ നമ്പേശന്‍, ജോര്‍ജ്ജ് കോര, മനീഷ് നാരായണന്‍ തുടങ്ങിയവര്‍ പ്രധാന അതിഥികളായി പങ്കെടുത്തു.''ഈ സിനിമയുടെ ഹൈലൈറ്റ് എഴുത്തുകാരനും സംവിധായകനുമാണ്.'' - ജിസ് ജോയ് അഭിപ്രായപ്പെട്ടു
2023 ല്‍ വിസ്ലിംഗ് വുഡ്‌സ് ഇന്റര്‍നാഷണലില്‍ നിന്ന് ഫിലിം മേക്കിംഗില്‍ ബിരുദം എടുത്ത വ്യക്തിയാണ് സംവിധായകനായ അവാന്‍ അജിത് മേനോന്‍. നാല് കോളേജ് പ്രോജക്ടുകള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഷോര്‍ട്ട് ഫിലിമും അവസാന ഡിപ്ലോമ പ്രോജക്റ്റുമാണ് കാഷ്വാലിറ്റി. മാധ്യമ പ്രവര്‍ത്തക രേഖ മേനോന്റെയും മാധ്യമ അധ്യാപകന്‍ അജിത് ഭാസ്‌കരന്റെയും മകനും ഇതിഹാസ കവിയും ഗാനരചയിതാവും ചലച്ചിത്ര നിര്‍മ്മാതാവുമായ പി. ഭാസ്‌കരന്റെ ചെറുമകനുമാണ് അദ്ദേഹം.
കാഷ്വാലിറ്റിക്ക് ശേഷം, അവാന്‍ 'ഡെമോണ്‍സ്' എന്ന മറ്റൊരു ഹ്രസ്വചിത്രം എഴുതി, നിര്‍മ്മിച്ച്, സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം ഇപ്പോള്‍ ഫെസ്റ്റിവല്‍ യാത്രയിലാണ്, ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.