അഭിനേത്രി, മോഡല്‍ അങ്ങനെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ് ട്രാന്‍സ് ആക്ടിവിസ്റ്റായ നാദിറ മെഹ്റിന്‍. ബിഗ്ബോസ് സീസണ്‍ 5-ലെ ശക്തയായ മത്സരാരര്‍ഥിയെന്ന നിലയിലാണ് നാദിറ കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചത് .ബിഗ്‌ബോസിലൂടെ ട്രാന്‍സ് സമൂഹത്തെ കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ച മത്സരാര്‍ഥിയായിരുന്നു നാദിറ. ഷോയില്‍ നാദിറ സ്വീകരിച്ച നിലപാടുകളും ശ്രദ്ധേയമായിരുന്നു.
മാത്രമല്ല നാദിറയെന്ന മത്സരാര്‍ത്ഥിയുടെ ജീവിതത്തിലേക്ക് സ്വപ്നസമാനമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ബിഗ് ബോസ് അഞ്ചാം സീസണ്‍ കടന്നു പോയത്.സ്വപ്നങ്ങള്‍ക്കു പിറകെയുള്ള, തന്റെ അസ്തിത്വം തേടിയുള്ള യാത്രയില്‍ നാദിറയ്ക്ക് നഷ്ടപ്പെട്ടുപോയ കുടുംബം, നാട് എന്നിവയെല്ലാം തിരികെ നാദിറയിലേക്ക് എത്താന്‍ ബിഗ് ബോസ് ഷോ നിമിത്തമായി.
ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം മോഡലിംഗ്, അഭിനയം തുടങ്ങിയ വിവിധ മേഖലകളില്‍ നാദിറ തന്റെ കഴിവ് തെളിയിച്ചി കഴിഞ്ഞു.ഇപ്പോളിതാ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം പൂര്‍ത്തികരിച്ചിരിക്കുകയാണ് നാദിറ.പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. തന്റെ വീടിന്റെ ദൃശ്യങ്ങള്‍ പങ്കിട്ടുകൊണ്ട് നാദിറ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'മഴവില്ല് ആകാശത്തു നിന്നും ഭൂമിയിലേക്ക്.
ഈ വീടിന്റെ മുന്നില്‍ ഇങ്ങനെ തലഉയര്‍ത്തി നില്‍കുമ്പോള്‍ എവിടന്നോ ഒരു അഹങ്കാരം ഉള്ളില്‍ തോന്നി.ജീവിക്കാനും അത് സ്വപ്നം കാണാനും തുടങ്ങീട്ട് അധികം കാലമായില്ല. ആ ഇടത്തു നിന്നും ഈ സ്വപനത്തിലേക്ക് ഇത്ര വേഗം എത്തിച്ചതില്‍ പടച്ച റബ്ബിനോട് നന്ദി പറയുന്നു. പിന്ന എല്ലാത്തിനും കരുത്തു തന്ന കുടുംബത്തിനോടും. വളരെ പെട്ടന്ന് തീരുമാനിച്ച ഈ പാലുകാച്ചല്‍ പരിപാടിയില്‍ എത്തിയ ഒത്തിരി പ്രിയപ്പെട്ടവരുണ്ട്. നന്ദി പറഞ്ഞാല്‍ അത് നിങ്ങള്‍ക്കും എനിക്കും ബുദ്ധിമുട്ടാകും. അത് കൊണ്ട് അത് ഒഴിവാക്കുന്നു. സൈബര്‍ അക്രമണങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. നിങ്ങള്‍ എന്നെ പറ്റി വൃത്തികേടുകള്‍ ഇനിയും പറയൂ. ഞാന്‍ നിങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം. മഴവില്ല് ആകാശത്തു തന്നെ,' എന്നാണ് നാദിറ കുറിച്ചത്.
ചെറിയ വീട്ടില്‍ നിന്നും ഇവിടെ എത്തി നില്‍ക്കുമ്പോള്‍ അഭിമാനം എന്നാണ് നാദിറ പറയുന്നത്. 26 കാരന്‍ നജീബിന് ചിലപ്പോള്‍ സാധിക്കാത്തത് ആണ് പെണ്ണായ നാദിറക്ക് സാധിച്ചത് എന്നും ഒരുപക്ഷെ നജീബിന് സാധിക്കാത്തത് ആകും ഇതെന്നും നാദിറ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസില്‍ എത്തിയതോടെ ആണ് നാദിറയുടെ ജീവിതം തന്നെ മാറിമറിയുന്നത്. ആണ്‍ ശരീരത്തില്‍ നിന്നും പെണ്ണുടലായി മാറിയതിന്റെ പേരില്‍ നാദിറയെ അകറ്റി നിര്‍ത്തിയ പ്രിയപ്പെട്ടവരെല്ലാം ഷോയ്ക്ക് ശേഷം നാദിറയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
നെഗറ്റീവ് കമന്റ് ഇടുന്നവര്‍ ഇനിയും ഇടണം ഞാന്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കണം എന്നാണ് കഴിഞ്ഞ ദിവസം കൂടി നാദിറ പറഞ്ഞത്. അത്തരം മോശം കമന്റുകള്‍ ഇടുന്ന ആളുകള്‍ക്ക് മറുപടി കൂടിയാണ് തന്റെ വീടെന്നും നാദിറ പറഞ്ഞിരുന്നു. ഒരുപാട് ഗിഫ്റ്റുകള്‍ തനിക്ക് ലഭിച്ചുവെന്നും ബെഡ്ഷീറ്റ് കണ്ണാടി കര്‍ട്ടന്‍ എല്ലാം കോളാബ് ആണ് അതൊക്കെ തന്നോടുള്ള സ്‌നേഹത്തിന്റെ ഭാഗമെന്നും നാദിറ പറയുമ്പോള്‍ കണ്ണുകളില്‍ ആനന്ദം എന്നതിനേക്കാ അഭിമാനത്തിരയിളക്കം ആണ് കാണാന്‍ സാധിക്കുന്നത്.
പതിനെട്ട് വയസ്സിനു ശേഷം വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു സാഹചര്യമുണ്ടായിരുന്നു തനിക്കെന്ന് നാദിറ പങ്ക് വച്ചിരുന്നു, പതിനെട്ട് വയസ്സ് മുതല്‍ ഇരുപത്തിമൂന്ന് വയസ്സ് വരെ തൊട്ട് അടുത്തായിരുന്നെങ്കിലും, ഉമ്മയുടെ ഭക്ഷണം കഴിക്കാന്‍ കഴിയാതെ തനിക്ക് ജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും നാദിറ പങ്ക് വച്ചിരുന്നു.18ാം വയസിലാണ് ഇവിടെ നിന്നും ഇറങ്ങുന്നത്. ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. അതുകഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴാണ് നജീബ് നാദിറയായത്.