ദിയ കൃഷ്ണയുടെ വ്‌ലോഗുകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയ്ക്ക് നേരെയും വിമര്‍ശന പെരുമഴയാണ്. പതിവില്‍ നിന്ന് വിപരീതമായി വളരെ അധികം വിമര്‍ശനമാണ് ഒരുകൂട്ടര്‍ വീഡിയോക്ക് താഴെ ഉയര്‍ത്തുന്നത്.ഇത്തവണ ദിയയുടെ അമ്മ സിന്ധു കൃഷ്ണയ്ക്കും വിമര്‍ശനമുണ്ട്.
കഴിഞ്ഞ ദിവസമാണ് ദിയ ചിക്കന്‍ കറി വെച്ച വ്‌ലോ?ഗ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. ദിയയും അശ്വിനും കൂടിയാണ് പാചകം ചെയ്തത്. വീട്ടിലെ എല്ലാവരെയും കഴിക്കാനും വിളിച്ചു. കോഴിയുടെ കാല്‍ തികയാതെ വന്നപ്പോള്‍ മൂത്ത കുട്ടിക്ക് കാല്‍ വേണ്ടെന്ന് സിന്ധു പറഞ്ഞു. തമാശ രീതിയിലല്ല പറഞ്ഞതും. ഇത് വ്യൂവേര്‍സിന് തീരെ ഇഷ്ടപ്പെട്ടില്ല.
അശ്വിനോട് കാണിക്കുന്ന ബഹുമാനക്കുറവ് കമന്റ് ബോക്‌സില്‍ നിരവധി പേര്‍ ചൂണ്ടിക്കാണിച്ചു. അശ്വിന് എങ്ങനെ ഈ വീട്ടില്‍ തുടരാന്‍ കഴിയുന്നെന്നും ചോദ്യങ്ങളുണ്ട്. ഇതാദ്യമായല്ല അശ്വിനെ സിന്ധു കൃഷ്ണ ബഹുമാനിക്കുന്നില്ല എന്ന ആരോപണം വരുന്നത്. സാമ്പത്തികമായി അശ്വിനേക്കാളും മുകളിലാണ് ദിയയുടെ കുടുംബം. ഇത് കൊണ്ടാണോ ഈ വ്യത്യാസം കാണിക്കുന്നതെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നു.
ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ദിയ തന്നെ മറുപടിയുമായി എത്തിയിട്ടുണ്ട്. വിഡിയോയുടെ താഴെ കമന്റിലൂടെയായിരുന്നു ദിയയുടെ മറുപടി.
അശ്വിനെ തന്റെ അമ്മ കാണുന്നത് മകനായിട്ടാണ്. അതിനാലാണ് തങ്ങളോട് സംസാരിക്കുന്നത് പോലെ അശ്വിനോടും സംസാരിക്കുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിനെ തന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴണോ എന്നും ദിയ വിമര്‍ശകരോട് ആഞ്ഞടിക്കുന്നുണ്ട്.
''എന്ത് വൃത്തികെട്ട കമന്റുകളാണ്. എന്റെ അമ്മ അവനെ കാണുന്നത് സ്വന്തം മകനെപ്പോലെയാണ്. അതുകൊണ്ട് ഞങ്ങളോട് സംസാരിക്കുന്നത് പോലെ തന്നെ അവനോടും സംസാരിക്കും. എന്റെ സഹോദരി അഹാന അവനേക്കാള്‍ രണ്ട് വയസ് മൂത്തതാണ്. എന്റെ ഭര്‍ത്താവാണെന്ന് കരുതി അവനെ കാണുമ്പോഴൊക്കെ എന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴുകയോ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയോ ചെയ്യണമെന്നില്ല. അവന്റെ അമ്മ എന്നോടും അത് ചെയ്യാറില്ല.'' എന്നാണ് ദിയ പറയുന്നത്.
''ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചിന്തിക്കുക. എനിക്കറിയാം, എന്റെ കുടുംബത്തില്‍ നിന്നല്ലാത്ത ആര്‍ക്കുവേണ്ടിയും നിങ്ങള്‍ ആശങ്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷെ അത് സാഡിസ്റ്റ് മനോഭാവമാണ്. പിന്നെ, എല്ലായിപ്പോഴും പോസിറ്റീവ് കമന്റിടുന്നവരോട്, എന്റെ അടുത്ത വ്ളോഗിലും നിങ്ങളെ പ്രതീക്ഷിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു'' എന്നും ദിയ പറയുന്നുണ്ട്.