കേരളം കണ്ട ഏറ്റവും വലിയ സമര നായകനാണ് വി.എസ് അച്യുതാനന്ദന്‍. അദ്ദേഹം ഈ മണ്ണില്‍ നന്ന് വിട പറയുമ്പോള്‍ അത് ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും. രാഷ്ട്രിയത്തിലേക്ക് വിഎസ് എത്തിയത് അദ്ദേഹത്തിന്റെ നാട്ടില്‍ നിന്ന് തന്നെയാണ്. അച്ഛന്റെ ധൈര്യം തന്നെയാണ് ഈ സമര സഖാവിനും ലഭിച്ചിരിക്കുന്നത്. വിഎസിന്റെ അച്ഛന്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. പുന്നപ്രയില്‍ അന്നത്തെ ജന്മിമാരാത പോറ്റിമാരുടെ മുന്നുറ്റാംപാടത്തില്‍ കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് പറമ്പാക്കി മാറ്റി അവിടെയാണ് അച്ഛന്‍ വീട് ഉണ്ടാക്കുന്നത്. അമ്പതോളം തെങ്ങും വെച്ചു. കൃഷിയും കച്ചവടവും എല്ലാം ഉണ്ടായിരുന്നത് കൊണ്ട് ചെറുപ്പത്തില്‍ വിഎസിന്റെ ജീവിതത്തിന് വലിയ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചിരുന്നില്ല.
സര്‍വണമേധാവിത്വമുള്ള സ്‌കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ന്ന വിഎസിനോട് മറ്റ് കുട്ടികള്‍ പരിഹസിക്കുകയും അടിച്ച് ഓടിക്കുകയും ചെയ്തിരുന്നു. വിഎസിനും ഈ അനുഭവം ഒരു ദിവസം ഉണ്ടായി.
പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍നിന്നു പ്രൈമറി സ്‌കൂളിലേക്കു പോയ നാളുകളില്‍ത്തന്നെ വിവേചനങ്ങളോടു പടവെട്ടിയതാണു വിഎസ്. ജാതിയുടെ പേരില്‍ ആക്ഷേപിച്ച ജന്മിക്കുട്ടികളെ അച്ഛന്‍ നല്‍കിയ അരഞ്ഞാണം വീശി അടിച്ചോടിച്ച ചെറുത്തുനില്‍പാണ് ആ ജീവിതത്തിന്റെ അടിസ്ഥാനം. നാലര വയസ്സുള്ളപ്പോള്‍ വിഎസിന്റെ അമ്മ വസൂരി ബാധിച്ച് മരിച്ചു. തുടര്‍ന്ന് അച്ഛനായിരുന്നു വിഎസിന്റെ എല്ലാം. പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ വിദ്യാഭ്യാസം നിന്നു. അച്ഛന്റെ പലചരക്കുകടയോടനുബന്ധിച്ച് ചേട്ടന്‍ നടത്തിയിരുന്ന ജൗളിക്കടയില്‍ സഹായിയായി നില്‌ക്കേണ്ടിവന്നു. ചേട്ടന്റെ കടയില്‍ നില്ക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് അടുത്തറിയാനിടയായത്.
ആസ്പിന്‍വാള്‍ കമ്പനിയിലെയും മറ്റു കയര്‍ ഫാക്ടറികളിലെയുമൊക്കെ തൊഴിലാളികള്‍ കടയില്‍ വരുമായിരുന്നു. അവര്‍ യൂണിയന്‍കാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും പറയുന്നത് കേള്‍ക്കാമായിരുന്നു. വിഎസിനൊപ്പം അഞ്ചിലും ആറിലും പഠിച്ച കൂട്ടുകാരും ആ തൊഴിലാളികളുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെയിരിക്കേ വിഎസും ഫാക്ടറിയില്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലമാണ്. പട്ടാളക്കാര്‍ക്കാവശ്യമായ ടെന്റ് നിര്‍മിക്കാനും മറ്റും ആസ്പിന്‍വാള്‍ കമ്പനിക്ക് ഓര്‍ഡറുകള്‍ ഏറെയേറെ കിട്ടിക്കൊണ്ടിരുന്നു. വിഎസും അവിടെ ജോലിക്ക് ചേര്‍ന്നു. അന്നവിടെ ടി.വി. തോമസ് പ്രസിഡന്റും ആര്‍. സുഗതന്‍ ജനറല്‍ സെക്രട്ടറിയും കെ.കെ. കുഞ്ഞന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായി കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടായിരുന്നു. വിഎസും അതിന്റെ അംഗവും തുടര്‍ന്ന് നിര്‍വാഹകസമിതി അംഗവുമായി. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ സജീവമായതോടെ വിഎസ് ശ്രദ്ധിക്കപ്പെടാനും തുടങ്ങി.
കയര്‍ത്തൊഴിലാളി യൂണിയന്‍പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സൈമണ്‍ ആശാന്റെ സഹായി ആയി വിഎസും കൂടി. അങ്ങനെ 1940ല്‍ സൈമണ്‍ വിഎസിന് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. 1940ല്‍ പാര്‍ട്ടി അംഗമായതിനെ തുടര്‍ന്ന് ട്രേഡ് യൂണിയന്‍ രംഗത്താണ് ചുമതല നല്കിയിരുന്നത്. ചെത്തുതൊഴിലാളി യൂണിയന്‍, തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍, ഹോട്ടല്‍ തൊഴിലാളി യൂണിയന്‍, ഓയില്‍ മില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ബോട്ട് ക്രൂ അസോസിയേഷന്‍ എന്നിവ സംഘടിപ്പിക്കുകയും ഭാരവാഹിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റായിരിക്കേ നടന്ന ഒരു സമരത്തെ തുടര്‍ന്ന് വിഎസിനെ അറസ്റ്റ് ചെയ്തു. മൂന്നു മാസം ജയിലിലടച്ചു. നാല്പതുകളുടെ ആദ്യം നടന്ന ആ അറസ്റ്റും റിമാണ്ടുമാണ് വിഎസിന്റെ ആദ്യത്തെ അറസ്റ്റും ജയില്‍വാസവും. പിന്നീട് മുന്നില്‍ നിന്ന് നയിച്ചത് നിരവധി സമരങ്ങള്‍. 1945 അവസാനത്തോടെ ഞാന്‍ ആലപ്പുഴയിലേക്കു മടങ്ങിയത്. തുടര്‍ന്ന് പുന്നപ്ര- വയലാര്‍ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും സംഘടനാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്.
ചില വലിയ തിരിച്ചടികള്‍ അദ്ദേഹം നേരിട്ടതും ആലപ്പുഴയില്‍ തന്നെയാണ്. മാരാരിക്കുളം നിയമസഭാ മണ്ഡലത്തില്‍ 1996ലെ പരാജയവും 2015ല്‍ ജന്മനാട്ടില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍നിന്നു വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കിടയിലൂടെയുള്ള ഇറങ്ങിപ്പോക്കും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങളാണ്. ഏതു പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹം മുടക്കാത്ത രണ്ട് ആലപ്പുഴപ്പതിവുകള്‍ ഉണ്ടായിരുന്നു. പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണവും വേലിക്കകത്തു വീട്ടിലെ ഓണസദ്യയും. രണ്ടും അവസാനം നടന്നതു 2019ലാണ്. ഓണത്തിനു വന്നു മടങ്ങിയ വിഎസ് ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാര്‍ഷികത്തിനും എത്തി. അപ്പോഴേക്കും അദ്ദേഹം ക്ഷീണിതനായിരുന്നു. പിന്നെ ആലപ്പുഴ യാത്രകള്‍ നടന്നില്ല. ഇന്ന് അവസാന യാത്ര ചേതനയറ്റാണെങ്കിലും ജനങ്ങളുടെ മനസ്സില്‍ ആ ചിത്രം സജീവമായിരിക്കും.