ദേശീയ അവാര്‍ഡ് വരെ വാങ്ങി മലയാളത്തിന്റെ അഭിമാനമായി മാറിയ നടനാണ് സലീം കുമാര്‍. മിമിക്രിയിലൂടെ ഹാസ്യനടനായി സിനിമിലേക്ക് എത്തിയ സലീം ഇപ്പോള്‍ സ്വഭാവനടനായി തിളങ്ങുകയാണ്. ഇടയ്ക്ക് വച്ച് അസുഖങ്ങള്‍ കാരണം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും സിനിമകളില്‍ സജീവമാണ് അദ്ദേഹം. തന്റെ 23ാം വിവാഹവാര്‍ഷികം കഴിഞ്ഞ ദിവസമാണ് സലീം കുമാര്‍ ആഘോഷിച്ചത്. ഇപ്പോള്‍ അതിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
23 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബര്‍ 14ന് ആയിരുന്നു സലീം സുനിതയെ വിവാഹം ചെയ്തത്. ചന്തു, ആരോമല്‍ എന്നീ രണ്ടു ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. സിനിമിയിലെത്തും മുമ്പ് സലീംകുമാറിന്റെ കൈപിടിച്ചവളാണ് സുനിത. സുനിതയെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് സലീം കുമാറിന് സിനിമയിലേക്ക് ക്ഷണം കിട്ടിയത്. നേരത്തെ ഇത് പറഞ്ഞുള്ള സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കല്യാണത്തിന് എത്തിയ കലാഭവന്‍ മണി സുനിതയ്ക്ക് ഭാഗ്യമുണ്ടെങ്കിലും സലീം സിനിമയിലെത്തുമെന്ന് പറഞ്ഞെന്നും കലാഭവന്‍ മണിയുടെ നാക്ക് പൊന്നായി എന്നുമായിരുന്നു ഫേസ്ബുക്കില്‍ സലീം കുറിച്ചത്.
RECOMMENDED FOR YOU: