കൊല്ലം സുധിയുടെ സുധിലയം വീടാണ് ഇപ്പോള്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. വീടിന് ചോര്‍ച്ച ഉണ്ടെന്നും ഫാന്‍ പൊട്ടി വീണെന്നും ഒക്കെയുള്ള രേണുവിന്റെയും പിതാവിന്റെയും വെളിപ്പെടുത്തലുകളാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇപ്പോളിതാ വിടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും പൂര്‍ണഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും ഫിറോസ് തന്റെ പേജിലൂടെ അറിയിച്ചു.
സുധിലയത്തിലെ പ്രശ്നങ്ങള്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടെന്നും ശക്തമായ കാറ്റില്‍ ഓട് ചെറുതായി നീങ്ങിയിട്ടുണ്ടെന്നും അത് ശരിയാക്കിയതായും ഫിറോസ് പറയുന്നു. എന്നാല്‍ വാഷ്ബേസിന്‍ പൊട്ടിയതായോ മറ്റോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫിറോസ് പറയുന്നു. അതിനിടെ അപ്രതീക്ഷിതമായി ഫ്ളവേഴ്സ് ടിവിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടല്‍ ഉണ്ടായതായും ഫിറോസ് വെളിപ്പെടുത്തുന്നു. അവര്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതായും തുടര്‍ന്നുള്ള മെയിന്റനന്‍സ് രേണുവിന്റെ കുടുംബം സ്വന്തമായി ചെയ്യണമെന്നും ഇതു സംബന്ധിച്ച് ഒരു ഇന്റര്‍വ്യൂവും കൊടുക്കാന്‍ പാടില്ലെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. നിലവിലെ വര്‍ക്ക് കഴിഞ്ഞാല്‍ അറിയിക്കുമെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ അവസാനമായി പറയുന്നുണ്ട്.
ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:
'സുധിലയം സംബന്ധിച്ച കാര്യങ്ങളില്‍ ഇന്നലെ മുതല്‍ ആ സൈറ്റ് നോക്കിയിരുന്ന സൂപ്പര്‍ വൈസര്‍ സുദീര്‍, എഞ്ചീനിയര്‍ മനോജ് എന്നിവരും അവിടം സന്ദര്‍ക്കികുകയും അവിടത്തെ പ്രശ്‌നങ്ങള്‍ എന്താണെന്ന് നോക്കിയിട്ടും ഉണ്ട്.
1, ശക്തമായ കാറ്റില്‍ ഓട് ചെറുതായ് നീങ്ങിയതായ് ശ്രദ്ധയില്‍ പെട്ടത് അപ്പോള്‍ തന്നെ ശരിയാക്കി വെച്ചിട്ടുണ്ട്, ഇനി ഏത് കാറ്റു വന്നാലും അങ്ങിനെ സംബവിക്കാതിരിക്കാനുള്ള നടപടികള്‍ ചെയുന്നുണ്ട്.
2, ഫ്രണ്ട് എലിവേഷനില്‍ കൊടുത്ത ലൂവേഴ്സ്സില്‍ വെക്കാന്‍ ഗ്ലാസ് റെഡിയാക്കുന്നുണ്ട്.
3, മുകളില്‍ വെള്ളം ഇലകളും മറ്റും കെട്ടി നിന്നും, ഷയിഡില്‍ നിന്നും വെള്ളം തെറിച്ചു മുകളില്‍ ചെയ്ത ജിപ്പ്‌സം പ്ലാസ്റ്റിങ് ശരിയാക്കാനും വാട്ടര്‍ പ്രൂഫ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
4, വാഷ് ബേസ്ന്‍ വീണു എന്ന് പറഞ്ഞത് അവിടെ പോയപ്പോള്‍ വാഷ് ബേസിന്‍ പൊട്ടിയതായൊ മറ്റൊ കണ്ടെത്താന്‍ കഴിഞ്ഞില്ല.
5, അപ്രൂവല്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് നികുതി അടച്ച് കഴിഞ്ഞ് രസീറ്റ്, കൈവശകാശ സര്‍ട്ടിഫിക്കറ്റ്, വില്ലേജില്‍ വണ്‍ ടയിം ടാക്സ്സ് എന്നിവ അടച്ച് കഴിഞ്ഞാല്‍ പഞ്ചായത്തില്‍ സബ്മിറ്റ് ചെയ്യുന്നതാണു. കൂടാതെ ഇന്ന് അപ്രതീക്ഷിതമായ് ഫ്‌ലവേഴ്സ്സ് ടിവി യുടെ ഭാഗത്ത് നിന്നും ഒരു ഇടപെടല്‍ ഉണ്ടായിരുന്നു, അവര്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപെടുകയും കൂടാതെ തുടര്‍ന്നുള്ള മെയിന്റന്‍സ്സ് അവര്‍ സ്വന്തമായ് ചെയ്യണമെന്നും, ഇതു സംബന്ധിച്ച് ഒരു ഇന്‍ര്‍വ്വ്യൂവും കൊടുക്കാന്‍ പാടില്ലായെന്നും അവരോട് പറഞ്ഞിട്ടുണ്ട്.
കൂടാതെ ഫ്‌ലവേഴ്സ്സ് ടീം ബിഷപ്പുമായും സംസാരിച്ചതായാണു അറിഞ്ഞത്, എന്നെ സംബന്ധിച്ച് ഇന്നലെ മുതല്‍ എന്നെ വിളിച്ച് ഇന്റവ്യൂ ആവിശ്യപെട്ടവരോട് ഒരു ഇന്റവ്യൂ തന്ന് അതിന്റെ അടിയില്‍ വിധവയായ ഒരു സ്ത്രീയെ സൈബര്‍ ബുള്ളിഗിനു വിട്ടു കൊടുക്കാന്‍ താല്‍പര്യമില്ലായെന്നും ആണു ഞാന്‍ അറിയിച്ചത്. കൂടെ നിന്നവര്‍ക്ക് ഈ ഒരു അവസരത്തില്‍ മാനസികമായ് സപ്പോര്‍ട്ട് ചെയ്ത, ഫോണ്‍ ചെയ്തവര്‍ക്ക്, മെസേജിട്ടവര്‍ക്ക്, ഉപദേശങ്ങള്‍ തന്നവര്‍ക്ക് എല്ലാം എന്റെ നന്ദി അറിയിക്കുന്നു. Love You All നിലവിലെ മെയിന്റ്ന്‍സ്സ് വര്‍ക്ക് കഴിഞ്ഞാല്‍ നിങ്ങളെ അറിയിക്കുന്നതാണു. അവര്‍ ഞങ്ങളുമായ് ഇടപെട്ട രീതിയായിരുന്നു ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് സ്യഷ്ടിച്ചത് . ഫിറോസ്, അതേസമയം ഫിറോസിന്റെ പോസ്റ്റിനടിയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ പോസ്റ്റിലൂടെ വീടിനു പ്രശ്നങ്ങളുണ്ടെന്ന് രേണു പറഞ്ഞത് സമ്മതിക്കുകയല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇന്റീരിയര്‍ പ്രോഡക്റ്റ് ആയ ജിപ്സം ആരെങ്കിലും എക്സ്റ്റീരിയറില്‍ ചെയ്യുമോ എന്നും പലരും ചോദിക്കുന്നുണ്ട്. ഫ്ളവേഴ്സ് ടിവി ഇടപെട്ടത് നന്നായി എന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.