Latest News

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ദീപികയും; അഴകളവില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ബ്രിട്ടീഷ് നടിയായ ജോഡി കോമര്‍

Malayalilife
 ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ദീപികയും; അഴകളവില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ബ്രിട്ടീഷ് നടിയായ ജോഡി കോമര്‍

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍  ആദ്യ 10-ല്‍ ഇടം നേടി ദീപിക പദുകോണ്‍. ഈ  പട്ടികയില്‍ ഇടം നേടുന്ന  ഏക ഇന്ത്യാക്കാരിയാണ് ദീപിക.മികച്ച സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്. ഈ പട്ടികയില്‍ ഹോളിവുഡ് നടി ജോഡി കോമര്‍  ഒന്നാമതെത്തി.  ഇവരെക്കൂടാതെ ബിയോണ്‍സും കിം കര്‍ദാഷിയാനും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.  

ശാസ്ത്രീയമായ അഴകളവുകളുടെ അടിസ്ഥാനത്തില്‍ ഹാര്‍ലി സ്ട്രീറ്റ് കോസ്മെറ്റിക് സര്‍ജന്‍ ഡോ.ജൂലിയന്‍ ഡി സില്‍വ തയ്യാറാക്കിയ പട്ടികയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 29-കാരിയായ ജോഡി കോമര്‍ ഈ വിശേഷണത്തിന് അര്‍ഹയായിരിക്കുന്നത്. ലോകത്തിലെ പ്രശസ്തരായ മോഡലുകളും നടികളും അടങ്ങിയ പട്ടികയുടെ ആദ്യ പത്തില്‍ ദീപിക പദുക്കോണും ഇടം പിടിച്ചിട്ടുണ്ട്. ലോക സുന്ദരി പട്ടികയുടെ ഒമ്പതാം സ്ഥാനത്താണ് ദീപിക പദുക്കോണുള്‌ലത്.

കണ്ണുകള്‍, പുരികം, മുക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം ചിട്ടയോടെ പരിശോധിച്ച് നടത്തുന്ന പുരാതനമായ 'ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി' പ്രകാരമാണ് സുന്ദരികളെ തിരഞ്ഞെടുത്തത്. ഗോള്‍ഡന്‍ ബ്യൂട്ടി റേഷ്യോയുമായി 98.7 ശതമാനം അനുപാതമായിരുന്നു ഒന്നാം സ്ഥാനത്തെത്തിയ ജോഡി കോമറിനുള്ളത്. രണ്ടാം സ്ഥാനം ഹോളിവുഡ് നായികയായ സെന്‍ഡായയ്ക്കാണ്. മൂന്നാം സ്ഥാനത്ത് സൂപ്പര്‍ മോഡലായ ബെല്ലാ ഹദീദും നാലാം സ്ഥാനത്ത് പോപ്പ് ഗായികയായ ബെയോണ്‍സും അഞ്ചും ആറും സ്ഥാനത്ത് ഗായികമാരായ അരിയാന ഗ്രാന്‍ഡെയും ടെയ്ലര്‍ സ്വിഫ്റ്റുമാണുള്‌ലത്. 

മോഡലായ കിം കര്‍ദാഷിയാന്‍ എട്ടാം സ്ഥാനത്തുണ്ട്. ഫ്രീ ഗൈ, ലാസ്റ്റ് ഡ്യുവല്‍ എന്നീ ചിത്രങ്ങളിലടക്കം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഏറെ സ്വീകാര്യയാണ് ജോഡി കോമര്‍.

ലോകത്തെ ആദ്യ 10 സുന്ദരിമാരില്‍ ഇടം നേടിയതിന് പിന്നാലെ ദീപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.  ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിയാണ് ദീപിക പദുകോണ്‍ എന്ന കാര്യത്തില്‍ സംശയമില്ല.

Deepika Padukone Top 10 Most Beautiful Women

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES