Latest News

നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണ്; ഇത് നിങ്ങൾക്ക് ഓരോരുത്തർക്കും ഒരു പാഠമാകണം; അഭിനന്ദനവുമായി മേജർ രവി

Malayalilife
നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണ്; ഇത് നിങ്ങൾക്ക് ഓരോരുത്തർക്കും ഒരു പാഠമാകണം; അഭിനന്ദനവുമായി മേജർ രവി

റണാകുളത്ത് ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ദേശീയ പതാകയെ സല്യൂട്ട് ചെയ്ത സിവിൽ പോലീസ് ഓഫീസർക്ക് അഭിനന്ദന പ്രവാഹവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരത്തിന്റെ അഭിനന്ദന പ്രവാഹം. തൃപ്പൂണിത്തുറ ഹിൽസ് പാലസ് പോലീസ് സ്‌റ്റേഷൻ ടി.കെ അമലാണ് നാടിനാകെ മാതൃകയായത്. 

ഇന്ന് ഒരു പോലീസുകാരൻ എന്നെ അതിശയിപ്പിച്ചു. ഒരു കുപ്പത്തൊട്ടിയിൽ നമ്മുടെ ദേശീയ പതാക വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നത് നമ്മളെല്ലാം വാർത്തകളിൽ കണ്ടതാണ്. അത് കണ്ട തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ അമൽ എന്ന പോലീസുകാരൻ ആദ്യം ചെയ്തത് ആ പതാകയ്ക്ക് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് പതാകകളെല്ലാം വാരിക്കെട്ടി വണ്ടിക്കയ്കത്ത് ഇടുകയായിരുന്നു. പത്രത്തിൽ വന്ന വാർത്ത കണ്ടിട്ട് അദ്ദേഹത്തെ കാണാൻ ഞാനിന്ന് പോലീസ് സ്റ്റേഷനിൽ വന്നിരിക്കുകയാണ്. നിങ്ങൾ ഓരോ ചെറുപ്പക്കാരും ഇതുപോലെയുള്ള പ്രവർത്തികൾ ചെയ്യൂ. നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണ്. ഇത് നിങ്ങൾക്ക് ഓരോരുത്തർക്കും ഒരു പാഠമാകണം.

 ദേശീയപതാകയും തീരസംരക്ഷണസേനയുടെ പതാകകളും ചൊവ്വാഴ്ച്ചയാണ് ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇതേ തുടർന്ന് ഉടൻ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. ഉച്ചയോടെ ഹിൽപാലസ് പോലീസും, ഫോർട്ടുകൊച്ചി പോലീസും സ്ഥലത്തെത്തി.  ഉടൻ മാലിന്യകൂമ്പാരത്തിൽ കിടന്ന ദേശീയ പതാകയ്ക്ക് സമീപം വാനത്തിൽ നിന്നും ഇറങ്ങിയ ടി.കെ അമൽ എത്തി സല്യൂട്ട് ചെയ്തു.പിന്നീട് വളരെ സൂഷ്മതയോടെ ഒരോ പതാകകളും ഭദ്രമായി മടക്കി ആദരവോടെ ജീപ്പിൽ വെച്ചു.

major ravi congrats police officer amal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES