കല്യാണം കഴിച്ചു... ഒരു കൊച്ചുണ്ടായി;സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്;  അവര്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍ നമ്മള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്; പ്രെമോഷന്‍ അഭിമുഖത്തിനിടെ കുടുംബത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ പങ്ക് വച്ചത്

Malayalilife
 കല്യാണം കഴിച്ചു... ഒരു കൊച്ചുണ്ടായി;സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്;  അവര്‍ സമാധാനത്തോടെ ജീവിക്കുമ്പോള്‍ നമ്മള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്; പ്രെമോഷന്‍ അഭിമുഖത്തിനിടെ കുടുംബത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ പങ്ക് വച്ചത്

ലയാള സിനിമയിലെ മുന്‍നിര യുവ താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി കരിയര്‍ തുടങ്ങി, ഇന്ന് നിരവധി സിനിമകളിലൂടെ നടനായും വില്ലനായും തിളങ്ങി നില്‍ക്കുകയാണ് ഷൈന്‍. കഥാപാത്രങ്ങള്‍ പോലെ തന്നെ ഷൈനിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  സംസാരം കൊണ്ടും തന്റെ പെരുമാറ്റ രീതികള്‍ കൊണ്ടും ഷൈന്‍ വിവാദങ്ങളില്‍ ഇടംപിടിക്കാറുണ്ട്. താരത്തിന്റെ ഇന്റര്‍വ്യൂകളും പെരുമാറ്റ രീതികളും ഒക്കെ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുമുണ്ട്. ഇപ്പോളിതാ അടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ തന്റെ കുടുംബ ജീവിതത്തിക്കുറിച്ച് പങ്ക് വച്ചതാണ് ചര്‍ച്ചയാകുന്നത്.

അടിയുടെ ടീസര്‍ കണ്ടു എന്ന് അവതാരക പറയുമ്പോള്‍ എങ്ങിനെ ഉണ്ടായിരുന്നു കല്യാണം, എനിക്ക് ഒരു പെണ്‍കുട്ടിയോട് പെരുമാറാന്‍ അറിയില്ല എന്ന് മനസിലായില്ലേ, താലികെട്ടാന്‍ പഠിപ്പിച്ചു അഹാന എന്നാല്‍ കെട്ടിപ്പിടിക്കാന്‍ മാത്രം പഠിപ്പിച്ചില്ല. എനിക്ക് ആണേല്‍ സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാല്‍ മറന്നുപോയി. ഇനി ആദ്യം മുതല്‍ പഠിക്കണം. എന്നാണ് ഷൈന്‍ പറയുന്നത്.

കുഞ്ഞിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കൊച്ചിന്റെ കാര്യം എന്തിനാണ് പറയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് ഷൈന്‍ മറുപടി നല്‍കുന്നത്. കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര് എന്നും ഷൈന്‍്  അഭിമുഖത്തില്‍ പറഞ്ഞു. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്. ഷൈന്‍ പറഞ്ഞു. 

എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതില്‍ നമ്മള്‍ സന്തോഷിക്കുക അല്ലെ വേണ്ടത്. ഷൈന്‍ വ്യക്തമാക്കി. നിരവധി പേര്‍ വീഡിയോയ്ക്ക് താെഴയായി കമന്റുകളുമായി എത്തുന്നുണ്ട്. ''ഷൈന്‍ ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങള്‍ ഉള്ള ആളാണെന്ന് തോന്നുന്നു പക്ഷെ പുള്ളി എല്ലാവരെയും എന്റര്ടെയിന് ചെയ്യാന്‍ നടക്കുകയാണ്. പുള്ളിയെ ആളുകള്‍ എത്ര ആക്ഷേപിച്ചാലും പുള്ളി പറയുന്നതൊക്കെ വളരെ കറക്ടാണ് '' എന്നുളള കമന്റുകളെല്ലാം പ്രേഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

2015ല്‍ തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും. ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും പലപ്പോഴും ഷൈന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 

shine tom chacko about his marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES