മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുകയണ് റോഷാക്ക്. മമ്മൂട്ടി അടക്കമുള്ള എല്ലാ താരങ്ങളും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ റോഷാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.
റോഷാക്ക് ക്ലാസ് സിനിമയാണെന്നും ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരെയും മികച്ച രീതിയില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
റോഷാക്ക് പൂര്‍ണമായും ക്ലാസ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരെയും മികച്ച രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൂക്, ദിലീപ്, ദിലീപിന്റെ അമ്മ, ശശാങ്കന്‍, അനില്‍, ദിലീപിന്റെ ഭാര്യ, പോലീസ് കോണ്‍സ്റ്റബിള്‍.............. ആരും മനസ്സില്‍ നിന്നും പോകുന്നില്ല. നിസാം ബഷീറിനും ടീമെിനും അഭിനന്ദനങ്ങള്‍- വിനീത് കുറിച്ചു.