Latest News

അന്ന് മലയാള സിനിമയ്ക്ക് ധനുഷിനെ താങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പറ്റുന്ന നടനായ എന്നെ വെച്ച് ചെയ്തു: ഫഹദ് ഫാസിൽ

Malayalilife
അന്ന് മലയാള സിനിമയ്ക്ക് ധനുഷിനെ താങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പറ്റുന്ന നടനായ എന്നെ വെച്ച് ചെയ്തു: ഫഹദ് ഫാസിൽ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഫഹദ് ഫാസിൽ.  'കൈയ്യെത്തും ദൂരത്ത്' എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം പുതിയ  ചിത്രമായ  മലയന്‍കുഞ്ഞിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  

കോസ്റ്റിങ് ഒരു സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്, ബഡ്ജറ്റില്‍ ഒതുങ്ങുന്ന താരങ്ങളെ വെച്ച് സിനിമ ചെയ്യുക എന്നത് മാത്രമാണ് ഇതിന് പരിഹാരമായിട്ടുള്ളതെന്നാണ് ഫഹദ് മറുപടി പറഞ്ഞത്. അതിന് ഉദാഹരണവും അദ്ദേഹം പറഞ്ഞിരുന്നു. കുമ്പളങ്ങി നൈറ്റ്സില്‍ താന്‍ ചെയ്ത ഷമ്മിയുടെ റോള്‍ ആദ്യ ഘട്ടത്തില്‍ ധനുഷിനെ വെച്ച് പ്ലാന്‍ ചെയ്തതാണ്.

അന്ന് മലയാള സിനിമക്ക് ധനുഷിനെ താങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പറ്റുന്ന നടനായ എന്നെ വെച്ച് ചെയ്തു. എന്റെ പ്രൊഡക്ഷനാണെങ്കില്‍ കോസ്റ്റിങ് ഞാന്‍ കാര്യമായി തന്നെ എടുക്കാറുണ്ട്. എനിക്ക് താങ്ങാന്‍ പറ്റുന്നവരെ മാത്രമേ ഞാന്‍ വിളിക്കാറുള്ളൂവെന്നും ഫഹദ് പറയുന്നു.

പ്രൊഡക്ഷന്‍ സ്വന്തമായി ചെയ്യുമ്പോള്‍ കുറെ കൂടി കംഫര്‍ട്ട് ആകുന്നുണ്ടോ എന്ന ചോദ്യത്തിന് പണത്തിന്റെ കാര്യത്തില്‍ അല്ല സ്വന്തം പ്രൊഡക്ഷന്‍ കംഫര്‍ട്ട് തരുന്നതെന്നും മറിച്ച് തിരൂമാനങ്ങള്‍ എടുക്കുന്നത്തിലാണെന്നുമായിരുന്നു ഫഹദിന്റെ മറുപടി. സ്വന്തം പ്രൊഡക്ഷന്‍ ആയത് കൊണ്ട് തന്നെ ആരോടും കുടുതല്‍ ചര്‍ച്ച ചെയ്യാതെ പെട്ടന്ന് തിരൂമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

Read more topics: # Actor fahad fasil ,# words about dhanush
Actor fahad fasil words about dhanush

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES