Latest News

അവന്മാര്‍ ഞങ്ങളെ ചതിച്ചു; കാറും പോയി; കാശും പോയി; ജയിലില്‍ ആകാഞ്ഞത് ഭാഗ്യം; നടി സ്‌നേഹയ്ക്കും ഭര്‍ത്താവിനും സംഭവിച്ചത്

Malayalilife
അവന്മാര്‍ ഞങ്ങളെ ചതിച്ചു; കാറും പോയി; കാശും പോയി; ജയിലില്‍ ആകാഞ്ഞത് ഭാഗ്യം; നടി സ്‌നേഹയ്ക്കും ഭര്‍ത്താവിനും സംഭവിച്ചത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന ഹാസ്യ ദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയ താരങ്ങള്‍ 2019ലാണ് വിവാഹിതരായത്. പിന്നീട് കുടുംബത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, വിശ്വസിച്ചു പോയ ആത്മാര്‍ത്ഥ സുഹൃത്തില്‍ നിന്നും കിട്ടിയ വന്‍ ചതിയെ കുറിച്ച് സ്നേഹയും ശ്രീകുമാറും തുറന്ന് പറഞ്ഞതാണ് വൈറലാകുന്നത്.

വിവാഹ ശേഷം വലിയൊരു കാറു വാങ്ങാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. സെക്കന്‍ഡ് ഹാന്‍ഡ് മതിയെന്ന് ഇരുവരും കരുതി. അധികം ഓടിക്കാത്ത കാറാവും നല്ലതെന്ന് വിചാരിച്ചത് കൊണ്ട് സുഹൃത്തുക്കളുടെ അടുത്ത് നിന്ന് തന്നെ വാങ്ങിക്കാമെന്ന് തീരുമാനിച്ചു. ആ സമയത്ത് ആണ് ആത്മാര്‍ത്ഥ സുഹൃത്ത് ഒരു ബിഎംഡബ്ലു കാറിനെ കുറിച്ച് പറയുന്നത്. 'എടാ ഒരു കാറുണ്ട്. വലിയ കുഴപ്പം ഒന്നുമില്ല, നീ അത് നോക്കിയിട്ട് എടുത്തോ' എന്ന് പറഞ്ഞു. അങ്ങനെ വണ്ടി എടുത്ത് കൊണ്ട് വന്ന് നന്നാക്കി. അപ്പോഴേക്കും അയാള്‍ ദുബായിലേക്ക് പോകുകയും ചെയ്തു.

നല്ല വണ്ടിയാണ് എന്ന് പറഞ്ഞ സാധനം ഓടുമ്പോള്‍ പെട്ടി ഓട്ടോറിക്ഷ പോലെയായിരുന്നു. ഒന്നര ലക്ഷത്തോളം ചെലവാക്കി അത് നന്നാക്കി എടുത്തു. പിന്നെ കുഴപ്പം ഒന്നുമില്ല, നല്ല രീതിയില്‍ ഓടുന്നുണ്ട്. അതിന്റെ ബുക്കും പേപ്പറും എല്ലാം ശരിയാക്കാനായി നിന്നപ്പോഴാണ് ചതിക്കപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നത്. ഡല്‍ഹിയില്‍ ബ്ലാക്ക് മാര്‍ക്കില്‍ കിടക്കുന്ന വണ്ടിയായിരുന്നു അത്. പിന്നെ വന്ന് പുള്ളിക്കാരന്‍ ആ വണ്ടി എടുത്തുകൊണ്ട് പോയി. ചുരുക്കത്തില്‍ വണ്ടിയും പോയി പൈസയും പോയി. ബ്ലാക്ക് മാര്‍ക്കില്‍ പെട്ട് അറസ്റ്റ് ചെയ്തി കൊണ്ടു പോകാതിരുന്നത് ഭാഗ്യം. അടുത്ത സുഹൃത്താണല്ലോ എന്ന വിശ്വാസ കൂടുതലില്‍ സംഭവിച്ചതാണ്. ഈ ചതി പ്രതീക്ഷിച്ചില്ലെന്നും ശ്രീകുമാര്‍ പറയുനനു.
 

Actress sneha and husband words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES