മലയാള സിനിമയിയിൽ തിളങ്ങി നിൽക്കുന്ന രണ്ട് അഭിനേതാക്കളാണ് ജഗതി ശ്രീകുമാറും മല്ലിക സുകുമാരനും. സിനിമ മേഖലയിൽ ഏറെ സജീവമാണ് മല്ലികയുടെ കുടുംബം. എന്നാൽ കോമഡി രംഗങ്ങൾ കൊണ്ട് മലയാള സിനിമയിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ജഗതിക്ക് സാധിച്ചിരുന്നു. കാർ അപകടത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുന്ന ജഗതി വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറുന്നത് ജഗതിയും മല്ലികയും തമ്മിൽ ഉണ്ടായിരുന്ന പ്രണയ കഥയാണ്.
കലാലയ വേദികളിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് വിവാഹം കഴിച്ചെങ്കിലും ഇരുവരും ഇടക്ക് വെച്ച് വേർപിരിയുകയായിരുന്നു. ഈ ബന്ധം നിലനിന്നിരുന്നത് സിനിമയിൽ എത്തുന്നതിന് മുന്നേ തന്നെയായിരുന്നു. എന്നാൽ ജാതീയത നില കേരളത്തിൽ നിന്നിരുന്ന സമയത്ത് ഉയർന്ന ജാതികാരിയായ മല്ലിക ജഗതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. അതിന് ശേഷം ഇരുവരും ചെന്നൈ കോടാമ്പക്കത്ത് സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി നടന്നിരുന്നു. ചെന്നൈയിലെ ഒരു വീട്ടിൽ പരിചയക്കാരുടെ സഹായത്തോടെ താമസിച്ചു പോന്നിരുന്ന ഇരുവരുടെയും ദാമ്പത്യജീവിതത്തിന് 10 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
അതേ സമയം ജഗതിയെ തേടി സിനിമയിൽ അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ ജീവിതം മുന്നോട്ട് പോകുംതോറും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്ന് ജീവിതം നേരാവണ്ണം പോകാത്തതിനെ തുടർന്ന് പരസ്പരം സമ്മതത്തോടെ ബന്ധം പിരിയുകയായിരുന്നു. അതിന് പിന്നാലെ മല്ലികക്ക് വേണ്ടി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി സുകുമാരനെ കണ്ടെത്തിക്കൊടുക്കുകയായിരുന്നു. എന്നാൽ മല്ലിക സുകുമാരൻ ജഗതിയെ ഉപേക്ഷിച്ച് പോയതാണെന്നും പറയപ്പെടുന്നുണ്ട്.