പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാല. തമിഴ് സിനിമകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടന്‍ പിന്നീട് മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇപ്പോഴിതാ ഷെഫീഖിന്റെ സന്തോഷം എന്ന പുതിയ ചി്ത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.നവംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ പ്രൊമോഷന്റ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് നടന്‍ ഇപ്പോള്‍ നല്‍കുന്നത്.
ഇതിലൂടെ നടന്‍ പങ്ക് വക്കുന്ന വിശേഷങ്ങളൊരോന്നും പ്രക്ഷേകര്‍ സന്തോഷത്തോടെയാണ് കേള്‍ക്കുന്നത്. അഭിമുഖത്തില്‍ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ചും നടന്‍ മനസ് തുറന്നു. നിരന്തരം ഷേഡ്സ് ഉരുപയോഗിക്കുന്നതിനെ കുറിച്ച് ബാല പറഞ്ഞത് ഇങ്ങനെയാണ്. 'ഒന്നുമില്ല മമ്മൂക്കയെ തോല്‍പിക്കാന്‍ ഉള്ള ശ്രമമാണ്. എനിക്ക് ഇഷ്ടമാണ്.ഇഷ്ടമുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്യും. അങ്ങനെ പണ്ട് മുതലേ ഉള്ള ഇഷ്ടമല്ല. എനിക്ക് ഒരു അപകടം പറ്റിയിരുന്നു. വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് 80 ശതമാനം ശരിയായി. ലൈറ്റ്സ് അടിക്കുമ്പോള്‍ കണ്ണിന് ബുദ്ധിമുട്ടാണ്. പിന്നെ ഞാന്‍ ഇരിക്കുമ്പോള്‍ സ്‌റ്റൈല്‍ ആയിട്ടേ ഇരിക്കൂ. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ കണ്ണ് നൂറ് ശതമാനം ശരിയാവും,' ബാല പറഞ്ഞു.
ശരീരഭാരം കുറഞ്ഞ് താന്‍ മെലിഞ്ഞത് അപകടത്തെ തുടര്‍ന്നാണെന്ന് ബാല പറയുന്നുണ്ട്. 'കുറച്ചു നാള്‍ മുന്‍പ് എനിക്ക് ഒരു അപകടം സംഭവിച്ചിരുന്നു. എട്ട് സര്‍ജറികള്‍ ചെയ്തു. എന്നിട്ട് ഞാന്‍ തിരിച്ചുവന്നതാണ്. എന്നിട്ടാണ് ഇപ്പോള്‍ ഈ അഭിമുഖത്തില്‍ ഇരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് ഞാന്‍ അതില്‍ നിന്ന് രക്ഷപ്പെട്ടത്. ഞാന്‍ ഡോക്ടര്‍മാരെയോ മരുന്നിലോ വിശ്വസിക്കുന്നില്ല. ദൈവമാണ്,'
അപകടം പറ്റി കിടന്നപ്പോള്‍ ഡോക്ടര്‍മാര്‍ എല്ലാവരെയും അറിയിച്ചോളു എന്ന് പറഞ്ഞത് ആണെന്ന് ബാലയുടെ അസിസ്റ്റന്റ് അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ഷൂട്ടിനിടയില്‍ അപകടം പറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാന്‍ പറഞ്ഞു. രണ്ടു മാസത്തോളം റെസ്റ്റും കാര്യങ്ങളും ഒക്കെ കഴിഞ്ഞിട്ടാണ് ഇപ്പോള്‍ കാണുന്ന പോലെ ആയത്,' അദ്ദേഹം പറഞ്ഞു.
അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളാന്‍ പറഞ്ഞു. 99 ശതമാനം ഞാന്‍ മരിച്ചു കഴിഞ്ഞിരുന്നു. ഒരു ശതമാനം മാത്രമാണ് ജീവിച്ചിരുന്നത്. ഡോക്ടര്‍മാര്‍ ഇനി നിങ്ങള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാരോട് ഞാന്‍ പറഞ്ഞു നിന്നെയും കൊണ്ടേ ഞാന്‍ പൊകുളൂവെന്ന്. എനിക്ക് ഓര്‍മയുണ്ടായിരുന്നു.ഇവര്‍ പറയുന്നതെല്ലാം കേട്ടു,' 'ഇത് ഞാന്‍ ഒരു ചാനലിലും പറഞ്ഞിട്ടില്ല. തിരിച്ചുവരുമ്പോള്‍ പറയണം എന്ന് കരുതിയിരുന്നു. അതിനുശേഷം എന്റെ ശരീരം ഒതുങ്ങി ഇരിക്കുകയായിരുന്നു. ഇപ്പോള്‍ പഴയപോലെ ആയി. ഞാന്‍ ഇത് ഇപ്പോള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് ഒരു ഇന്‍സ്പിരേഷന് വേണ്ടിയാണു. അത്രയധികം സര്‍ജറികള്‍ ചെയ്തു. മിറക്കിളുകള്‍ സംഭവിക്കുക തന്നെ ചെയ്യും,' ബാല പറഞ്ഞു.
പന്ത്രണ്ട് വര്‍ഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു. അന്ന് അച്ഛന്‍ പറഞ്ഞിട്ട് ഞാന്‍ കേട്ടില്ല. പിന്നെ ദൈവം എന്നെ തിരുത്തി എന്നിട്ടും ഞാന്‍ പഠിച്ചില്ല. അറിഞ്ഞോ അറിയാതെയോ അത് ഇപ്പോഴും ഒരു കുറ്റബോധമായി എന്റെ മനസിലുണ്ട്. എന്റെ കമ്മിറ്റ്മെന്റ് എപ്പോഴും ദൈവത്തോട് മാത്രമാണ്. മനുഷ്യരോടല്ല.'- ബാല പറഞ്ഞു.
താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും നടന്‍ പങ്ക വച്ചു.അടുത്ത സിനിമ ഞാന്‍ ചെയ്യാന്‍ പോകുന്നത് രജനി സാറുമൊത്താണ്. പടത്തിന്റെ അനൗണ്‍സ്മെന്റെ് നേരത്തെ തന്നെ നടത്തിയിരുന്നു. നാന്‍ വീഴ്വേന്‍ എന്‍ട്രു നിനൈത്തായോ എന്നാണ് ആ സിനിമക്ക് പേര് നല്‍കിയിരിക്കുന്നത്. സൂര്യ സാറും ജ്ഞാനവേല്‍ രാജയുടെ സ്റ്റുഡിയോ ഗ്രീനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ദൈവം സഹായിച്ചാല്‍ ദളപതി വിജയ്യേയും നായകനാക്കി ഞാനൊരു സിനിമ ചെയ്യും. ഈ രണ്ട് ആഗ്രഹങ്ങള്‍ മാത്രമാണ് സംവിധാന മേഖലയില്‍ എനിക്ക് ബാക്കിയുള്ളത്. പിന്നെ അഭിനയിച്ചാല്‍ മാത്രം മതിയല്ലോ, കഷ്ടപ്പെടേണ്ട ആവശ്യം ഇല്ലല്ലോ,; ബാല പറഞ്ഞു.