Latest News

ഡിസംബറിനെ വരവേറ്റ് സ്‌കോട്‌ലന്റ് യാത്രാ ചിത്രങ്ങള്‍ പങ്ക് വച്ച് ഭാവന; നടി മുമ്പ് നടത്തിയ യൂറോപ്യന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
ഡിസംബറിനെ വരവേറ്റ് സ്‌കോട്‌ലന്റ് യാത്രാ ചിത്രങ്ങള്‍ പങ്ക് വച്ച് ഭാവന; നടി മുമ്പ് നടത്തിയ യൂറോപ്യന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ഡിസംബറിനെ വരവേറ്റ് കൊണ്ട് മുമ്പ് നടത്തിയ സ്‌കോട്‌ലന്റ് യാത്രാ ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഭാവന ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരിക്കല്‍ സ്‌കോട്ട്ലന്‍ഡില്‍, ഹലോ ഡിസംബര്‍' എന്നാണ് താരം  ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

എന്നാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ  ആശംസകള്‍ നേര്‍ന്നും അഭിനന്ദിച്ചും നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഭാവന  കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഒരിടവേളയ്ക്ക് ശേഷം  ഭാവന മലയാള സിനിമയിലേക്ക് വീണ്ടും തിരികെയെത്തുകയാണ് എന്ന വാര്‍ത്തകള്‍ ഈ അടുത്തു പുറത്തു വന്നിരുന്നു. ഭാവനയുടെ  'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രം ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.   ചിത്രത്തില്‍ നായകനായി എത്തുന്നത് ഷറഫുദ്ദീന്‍ ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ തുടക്കം മുതല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ചിത്രത്തിലെ ഗാനങ്ങളും ഈയടുത്ത്  റിലീസ് ചെയ്തിരുന്നു.

'അകലകലേ' എന്ന് തുടങ്ങുന്ന ഗാനമാണ ് ചിത്രത്തിലെ  ഒടുവില്‍ റിലീസ് ചെയ്ത ഗാനം. ഈ ഗാനം എഴുതിയിരിക്കുന്നത് ശരത് കൃഷ്ണന്‍ ആണ്. ബിജിന്‍ ചാണ്ടിയാണ് മനോഹരമായ മെലഡി ചിത്രത്തിന് വേണ്ടി  ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ചിത്രത്തില്‍ നടന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറും രാജേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. അരുണ്‍ റുഷ്ദി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവരാണ്.

 

Read more topics: # ഭാവന
bhavana Scotland TRAVEL PHOTO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES