Latest News

ഒരുമിച്ചുള്ള സിനിമയെക്കുറിച്ച് വാപ്പച്ചിയോട് സംസാരിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ്; മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുന്ന ചിത്രം ഉടന്‍ എത്തുമോ എന്ന ചോദ്യത്തിന്  സൂചനകള്‍ നല്‍കി ദുല്‍ഖര്‍

Malayalilife

മ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഏറ്റവും അധികം നേരിടേണ്ടി വന്നിട്ടുള്ള ചോദ്യങ്ങളിലൊന്നാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് ഉള്ളത്.ഏത് അഭിമുഖത്തില്‍ പങ്കെടുത്താലും അവര്‍ നേരിടുന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതായിരിക്കും. ഇപ്പോഴിതാ ഈ ചോദ്യത്തോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖര്‍. 

ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ തമിഴ് ട്രെയിലര്‍ ലോഞ്ച് വേളയിലാണ് ദുല്‍ഖര്‍ ഇതിനെകുറിച്ച് സംസാരിച്ചത്. മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി താന്‍ അദ്ദേഹവുമായി ഇതിനെകുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രത്തിന് താന്‍ ഏത് നിമിഷവും തയ്യാറാണെന്നും ഇനി അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഏത് ഭാഷയിലാണെങ്കിലും തന്റെ പിതാവിനൊപ്പം ഒരു സിനിമാ ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ഇനി അതിനുള്ള മറുപടി നല്‍കേണ്ടത് അദ്ദേഹമാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

dulquer and mammootty movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES