Latest News

വസത്രശാല ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂക്ക; സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുന്ന വീഡിയോ കാണാം

Malayalilife
വസത്രശാല ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂക്ക; സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുന്ന വീഡിയോ കാണാം

ഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ഹരിപ്പാട് തടിച്ചുകൂടിയ ആയിരങ്ങളുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതാണ്. ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിനെത്തിയ നടനെ കാണാനാണ് ആളുകള്‍ തടിച്ച് കൂടിയത്. ഇപ്പോളിതാ ഉദ്ഘാടനത്തിന് ശേഷം ഷോപ്പിലെ ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മമ്മൂക്കയുടെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മമ്മൂട്ടിയുമായി ഫോട്ടോയെടുക്കാന്‍ കാത്തിരിക്കുന്ന തൊഴിലാലികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി അവര്‍ക്കൊപ്പം തറയിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നത്. കസേര വേണ്ടെന്ന് പറഞ്ഞായിരുന്നു താരം അവര്‍ക്കൊപ്പം കൂടിയത്.

വന്‍ ജനസാഗരമാണ് താരത്തെ കാണാന്‍ കടയ്ക്കു മുന്നില്‍ തടിച്ചുകൂടിയത്. തിരക്ക് അധികമായതോടെ താരം തന്നെ ഇതില്‍ ഇടപെട്ടിരുുന്നു.  എത്രയും വേഗം ഈ പരിപാടി തീര്‍ത്ത് പോയാലെ അത്യാവശ്യക്കാര്‍ക്ക് ഇതിലെ യാത്ര ചെയ്യാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

 

mammotty virul vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES