Latest News

എന്താ മോനെ ദിനേശാ'; തോള്‍ ചരിച്ച് മോഹന്‍ലാലിന്റെ ഡയലോഗ് അനുകരിക്കാന്‍ കജോളിനെ പഠിപ്പിച്ച് പൃഥിരാജ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
 എന്താ മോനെ ദിനേശാ'; തോള്‍ ചരിച്ച് മോഹന്‍ലാലിന്റെ ഡയലോഗ് അനുകരിക്കാന്‍ കജോളിനെ പഠിപ്പിച്ച് പൃഥിരാജ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ലിയ ഹൈപ്പോടെയെത്തിയ പൃഥ്വിരാജ്, കജോള്‍ ചിത്രമായിരുന്നു 'സര്‍സമീന്‍'. കയോസ് ഇറാനിസംവിധാനം ചെയ്ത ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ നടി കജോളിനെകൊണ്ട് പൃഥ്വിരാജ് മലയാളം പറയിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നരസിംഹത്തിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് കജോളിനെക്കൊണ്ട് പൃഥ്വിരാജ് പറയിപ്പിക്കുന്നതാണ് വീഡിയോ. 'എന്താ മോനെ ദിനേശാ' ആണ് തോള്‍ ചരിച്ച് പൃഥ്വിരാജ് കാജോളിന് അനുകരിച്ച് കാണിക്കുന്നുണ്ട്. ഇതിന് ശേഷം ലാലേട്ടന്‍ സ്‌റ്റൈലില്‍ കജോള്‍ രസകരമായി ഡയലോഗ് അവതരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഡയലോഗ് പറഞ്ഞതോടെ തന്റെയും കേരളത്തിലെ എല്ലാ മോഹന്‍ലാല്‍ ആരാധകരുടെയും ഗുഡ് ബുക്‌സില്‍ നടി ഇതോടെ കയറിപറ്റിയെന്നും പൃഥ്വിരാജ് കജോളിനോട് പറയുന്നുണ്ട്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സര്‍സമീന്‍ സ്ട്രീം ചെയ്യുന്നത്. വലിയ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ജമ്മു കാശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം പരസ്പര സ്‌നേഹത്തിനും രാജ്യത്തോടുള്ള കടമയ്ക്കും ഇടയില്‍ കുടുങ്ങിയ ഒരു കുടുംബത്തെ കഥയാണ് പറയുന്നത്. പൃഥ്വിരാജിന്റെ മകനായാണ് ഇബ്രാഹിം വേഷമിടുന്നത്. കരണ്‍ ജോഹര്‍ ആണ് നിര്‍മാണം. സൗമില്‍ ശുക്ലയും അരുണ്‍ സിങും ചേര്‍ന്നാണ് തിരക്കഥ. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇബ്രാഹിമിന്റെ രണ്ടാം ചിത്രമാണിത്.

 

Prithviraj teaches Kajol imitates

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES