അമ്മയുടേയും അച്ഛന്റേയും വിവാഹത്തിന് പായസം വിളമ്പിയ ചിലരുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും അത് സത്യത്തില്‍ ചെയ്ത ആളാണ് നമ്മുടെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. സ്‌നേഹിച്ച് വിവാഹം കഴിച്ച ചന്ദ്രശേഖരന്റേയും ശോഭയുടേയും മകനായ വിജയിക്കു തന്റെ ആറാം വയസ്സിലാണ് തന്റെ മാതാപിതാക്കളുടെ വിവാഹം കാണാനുളള ഭാഗ്യം കിട്ടിയത്.
ഒരു അഭിമുഖത്തലാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 1973 ഏപ്രില്‍ മാസത്തിലായിരുന്നു വിജയിയുടെ മാതാപിതാക്കളുടെ പ്രണയ വിവാഹം. നടികര്‍ തിലകം ശിവാജി ഗണേശനും അദ്ദേഹത്തിന്റെ പത്നി കമലാമ്മയും ആണ് ഇവരുടെ വിവാഹം നടത്തിയത്. ക്രിസ്ത്യാനി ആയിരുന്നു വിജയിയുടെ അച്ഛന്‍ ചന്ദ്രശേഖരന്‍. അമ്മ ശോഭ ആകട്ടെ ഹിന്ദുവും. ജാതിയും മതവും നോക്കാതെ കല്യാണം കഴിച്ച ഇരുവരുടേയും ജീവിതത്തില്‍ വിജയി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
വിജയിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ മതം അഡ്മിഷന്‍ ഫോമില്‍ എഴുതണമായിരുന്നു. ഇത് ആകപ്പാടെ സമ്മര്‍ദ്ദം ഉണ്ടാക്കി. തുടര്‍ന്ന് ശോഭ മതം മാറി. അങ്ങിനെ വിജയിയുടെ കുടുംബം ക്രൈസ്തവ ഫാമിലി ആയി മാറി.അതുമാത്രമല്ല വിജയ് എന്ന പേര് ജോസഫ് വിജയ് എന്നായി. എന്നാല്‍ ആ പ്രശ്നം അവിടം കൊണ്ട് തീര്‍ന്നില്ല.
ക്രൈസ്തവ ആചാരപ്രകാരമുള്ള വിവാഹം തന്നെ നടത്തണമെന്ന് വിജയ്‌യുടെ അമ്മ ആഗ്രഹിച്ചു. അങ്ങനെയാണ് ഇവര്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1980 ഏപ്രില്‍ 24-ാം തീയതിയിലായിരുന്നു ഇവര്‍ ക്രൈസ്തവ ആചാരപ്രകാരം വിവാഹം കഴിച്ചത്. ചെന്നൈയിലെ സെന്റ് തെരേസാ പള്ളിയില്‍ വച്ചായിരുന്നു വിവാഹം.അന്നു വിജയ്ക്ക് 6 വയസ്സുണ്ടായിരുന്നു. അവരുടെ വിവാഹം നടക്കുമ്പോള്‍ രണ്ടുപേരുടെയും നടുവില്‍ താന്‍ നിന്നു എന്നും അച്ഛന്‍ അമ്മയുടെ കഴുത്തില്‍ താലിച്ചാര്‍ത്തുമ്പോള്‍ കൗതുകത്തോടെ അത് നോക്കി എന്നും വിജയ് പറയുന്നു. അങ്ങനെ സ്വന്തം മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷിയാകുവാന്‍ കഴിഞ്ഞ അപൂര്‍വ്വഭാഗ്യം കിട്ടിയ കുട്ടിയാണ് താനെന്നും വിജയ് കൂട്ടിച്ചേര്‍ക്കുന്നു.