കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രത്തെയും കുടുംബത്തെയും പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ മറക്കാനാവില്ല. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ഷഫ്ന നിസാം, രേവതി ശിവകുമാര്‍, അമല്‍ അശോക് എന്നിവരാണ് ശ്രീനിവാസന്റെയും മീനയുടെയും മക്കളായി സ്‌ക്രീനിലെത്തിയത്. ഇപ്പോളിതാ ചിത്രത്തില്‍ മകളായ രേവതി ശിവകുമാറിന്റെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശിയായ രേവതിയ്ക്ക് നന്ദു സുദര്‍ശന്‍ താലിചാഞ്ഞത്തി. സംവിധായാകന്‍ റിഷി ശിവകുമാറിന്റെ സഹോദരിയാണ് രേവതി. ഗുരുവായൂരില്‍ വെച്ചായിരുന്നു രേവതിയുടെ വിവാഹം.
കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കുസേലനിലും രേവതി അഭിനയിച്ചിരുന്നു. ഏഴോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് രേവതി. മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി അഭിനയിച്ചിരുന്നു. വടക്കന്‍ സെല്‍ഫി, വള്ളീം തെറ്റി പുള്ളി തെറ്റി എന്നീ ചിത്രങ്ങളിലും രേവതി അഭിനയിച്ചു.
വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ അനിയത്തിയായും വള്ളീം തെറ്റി പുള്ളി തെറ്റിയില്‍ ചാക്കോച്ചന്റെ അനിയത്തിയായുമാണ് രേവതി അഭിനയിച്ചത്.കുട്ടികള്‍ക്ക് വേണ്ടിയുള്ള കൊച്ചുതുമ്പിയും കൂട്ടുകാരും എന്ന പരിപാടിയുടെ അവതാരകയായും രേവതി ശ്രദ്ധ നേടിയിരുന്നു.