ചൈനീസ് നടനും ഗായകനും മ്യൂസിക് വീഡിയോ സംവിധായകനുമായ അലന്‍ യു മെങ്‌ലോംഗ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

Malayalilife
ചൈനീസ് നടനും ഗായകനും മ്യൂസിക് വീഡിയോ സംവിധായകനുമായ അലന്‍ യു മെങ്‌ലോംഗ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

പ്രശസ്ത ചൈനീസ് നടനും ഗായകനും മ്യൂസിക് വീഡിയോ സംവിധായകനുമായ അലന്‍ യു മെങ്‌ലോംഗ് (37) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. വ്യാഴാഴ്ച നടന്ന ദാരുണ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. അലന്റെ മരണം അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം വെയ്ബോയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിരീകരിച്ചത്. അപ്രതീക്ഷിത വിയോഗവാര്‍ത്ത സഹപ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിച്ചു. ബഹുമുഖ പ്രതിഭയായ അലന്റെ വിടവ് ചൈനീസ് വിനോദലോകത്തിന് വലിയ നഷ്ടമാണെന്ന് സോഷ്യല്‍മീഡിയയില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു.

2007-ല്‍ 'മൈ ഷോ, മൈ സ്‌റ്റൈല്‍' എന്ന ടാലന്റ് റിയാലിറ്റി ഷോയില്‍ പങ്കെടുത്താണ് അലന്‍ യു തന്റെ കരിയര്‍ ആരംഭിച്ചത്. 2011-ല്‍ പുറത്തിറങ്ങിയ ദി ലിറ്റില്‍ പ്രിന്‍സ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഗോ പ്രിന്‍സസ് ഗോ, ലവ് ഗെയിം ഇന്‍ ഈസ്റ്റേണ്‍ ഫാന്റസി, ഫ്യൂഡ്, എറ്റേണല്‍ ലവ് തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ അദ്ദേഹം ജനഹൃദയം കീഴടക്കി.

'ദി മൂണ്‍ ബ്രൈറ്റന്‍സ് ഫോര്‍ യു' എന്ന ചിത്രത്തിലെ 'ലിന്‍ ഫാങ്' എന്ന കഥാപാത്രം അദ്ദേഹത്തിന് വന്‍ ജനപ്രീതി നേടി കൊടുത്തു. അഭിനയത്തിന് പുറമെ, നിരവധി മ്യൂസിക് വീഡിയോകള്‍ പുറത്തിറക്കുകയും ചിലത് സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിനോദലോകത്ത് സജീവമായിരുന്ന അലന്റെ അകാലമരണം ചൈനീസ് ടെലിവിഷനും സംഗീത മേഖലയ്ക്കും വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.

alan you chinese singer died from falling building

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES