Latest News

ഞാന്‍ വീഴുന്നതും പൊരുതുന്നതും എഴുന്നേല്‍ക്കുന്നതുമെല്ലാം അച്ഛന്‍ കണ്ടിട്ടുണ്ട്; ഒരു മകളെയല്ല, ഒരു യോദ്ധാവിനെയാണ് വളര്‍ത്തിയത്; അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി നടി യമുനറാണി

Malayalilife
ഞാന്‍ വീഴുന്നതും പൊരുതുന്നതും എഴുന്നേല്‍ക്കുന്നതുമെല്ലാം അച്ഛന്‍ കണ്ടിട്ടുണ്ട്; ഒരു മകളെയല്ല, ഒരു യോദ്ധാവിനെയാണ് വളര്‍ത്തിയത്; അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളുമായി നടി യമുനറാണി

വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ നടിയാണ് യമുനാ റാണി. നാലു വര്‍ഷം മുമ്പാണ് നടി അമേരിക്കന്‍ മലയാളിയും ബിസിനസുകാരനുമായ ദേവനെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ട് പെണ്‍മക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന നടി വിവാഹം കഴിച്ച ദേവന്റേതും രണ്ടാം വിവാഹമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഇരുവരും മാസങ്ങളായി ഒരുമിച്ച് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ട്. രണ്ടാം വിവാഹത്തിനു ശേഷം എന്തിനും കൂട്ടായി തനിക്കൊപ്പം നില്‍ക്കുന്ന ദേവനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന യമുന ഇപ്പോഴിതാ, താനിപ്പോഴും ജീവിതത്തില്‍ ഒറ്റയ്ക്കാണെന്നും ജീവിക്കാന്‍ പോരാടുകയാണെന്നും കുറിച്ച് സോഷ്യല്‍ മീഡിയയിലിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കര്‍ക്കിടക വാവു ദിനമായ ഇന്ന് യമുനയെ വിട്ടുപോയ അച്ഛന്റെ ഓര്‍മ്മകളില്‍ ഹൃദയം നുറുങ്ങി കുറിച്ച വാക്കുകള്‍ക്കൊടുവിലാണ് താനിപ്പോള്‍ ഒറ്റയ്ക്കാണെന്ന വെളിപ്പെടുത്തലും യമുനറാണി അറിയാതെ കുറിച്ചു പോയത്. നടിയുടെ കുറിപ്പ് ഇങ്ങനെയാണ്: 19 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഞാനെന്റെ കുടുംബത്തെ ഏറ്റെടുത്തത്. ഞാനതിന് തയ്യാറായിരുന്നില്ല, മറിച്ച് എന്റെ കുടുംബത്തിനു വേണ്ടി അതു ചെയ്യേണ്ടി വരികയായിരുന്നു. അരുണാചല്‍ പ്രദേശില്‍ സിപിഡബ്ല്യുഡിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു എന്റെ അച്ഛന്‍. അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിച്ചത് മനോഹരമായ ഒരു ബാല്യകാലമാണ്. അതുവരെ ജീവിക്കാനുള്ള പോരാട്ടം എന്താണെന്ന് എനിക്കറിയില്ലായിരുന്നു - പക്ഷെ, ഒരു ദിവസം ഞൊടിയിടയില്‍ എല്ലാം തകര്‍ന്നു.

ഹിന്ദിയില്‍ ബിഎ പൂര്‍ത്തിയാക്കിയ ശേഷം സ്വപ്നങ്ങളെല്ലാം മാറ്റിവെച്ച് അച്ഛനെ സഹായിക്കുവാന്‍ സ്വയം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തപ്പെട്ടത്. ആ നിമിഷം മുതല്‍ അച്ഛന്‍ മാത്രമായിരുന്നു മകള്‍ ജീവിക്കുന്ന ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയിരുന്നത്. അദ്ദേഹം എന്റെ അച്ഛന്‍ മാത്രമായിരുന്നില്ല, എന്റെ ശക്തിയും വഴികാട്ടിയും എന്റെ ഏക പിന്തുണയുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും, അദ്ദേഹം എന്നെ ഉപേക്ഷിച്ചില്ല. ഇപ്പോഴും അദ്ദേഹം എന്നോടൊപ്പം ഉണ്ട്... എപ്പോഴും ചെയ്യുന്നതുപോലെ എനിക്കരികില്‍ എപ്പോഴുമുണ്ട്. എന്റെ കുട്ടികളെ അദ്ദേഹം നോക്കുന്നുണ്ട്.

ഞാന്‍ വീഴുന്നതും പൊരുതുന്നതും എഴുന്നേല്‍ക്കുന്നതുമെല്ലാം അച്ഛന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ ഒരു മകളെയല്ല, ഒരു യോദ്ധാവിനെയാണ് വളര്‍ത്തിയത്. എന്റെ കുട്ടികള്‍ ഇപ്പോഴും ആ സ്നേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം എവിടേക്കും പോയിട്ടില്ല - കാരണം ഞാന്‍ ഇപ്പോഴും ഒറ്റയ്ക്കാണെന്ന് അദ്ദേഹത്തിനറിയാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍, അച്ഛന്‍ ഇപ്പോഴുമുണ്ടെന്ന് എനിക്കറിയാം. അച്ഛനെ ഞാന്‍ മിസ് ചെയ്യുന്നു. അച്ഛനെ ഏറെ സ്നേഹിക്കുന്നു. മരണം അദ്ദേഹത്തിന്റെ കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് എന്നെ വിട്ടുപോയിട്ടില്ല.. എന്റെ കഥ അദ്ദേഹത്തിന്റെയും കഥയാണ് എന്നാണ് യമുന കുറിച്ചിരിക്കുന്നത്.

ഈ കുറിപ്പില്‍ മാത്രമല്ല, കുറച്ചു കാലമായുള്ള നടിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളെല്ലാം ജീവിതത്തില്‍ തനിച്ചാണെന്നും വന്നതും തിരിച്ചു പോകുന്നതുമെല്ലാം തനിച്ചാണെന്നു സൂചിപ്പിക്കുന്ന വാക്കുകളാണ് നടി കുറിക്കുന്നതെല്ലാം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yamuna Rani (@yamunaraniactress)

Read more topics: # യമുനാ റാണി
actress yamuna rani post about her father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES