കഴിഞ്ഞ വര്‍ഷം താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇന്‍സ്റ്റാഗ്രാമില്‍ ക്യു ആന്‍ഡ് എ സെക്ഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് വരന്‍ എന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മെയ് 15ന് ആര്യ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം പങ്കുവച്ചതും വരനെ പരിചയപ്പെടുത്തിയും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
ഡിജെയും മുന്‍ ബിഗ് ബോസ് താരവുമായ സിബിന്‍ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ വിവാഹ നിശ്ചയ ഫോട്ടോകള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്.
വിവാഹ നിശ്ചയ ചടങ്ങില്‍ ഒരുക്കിയവര്‍ക്കും, ഒപ്പം നിന്നവര്‍ക്കും എല്ലാം നന്ദി പറഞ്ഞാണ് ആര്യയുടെ പോസ്റ്റ്. തങ്ങള്‍ നേരത്തെ റിംങ് എക്‌സേഞ്ച് ചെയ്തതാണെന്നും. ഇപ്പോള്‍ വെറും ഹാരം മാറ്റുക മാത്രമാണ് ചെയ്തതെന്നും ആര്യ പോസ്റ്റില്‍ പറയുന്നുണ്ട്. എന്തായാലും ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തു. ആര്യയുടെ മകളും എല്ലാ ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്.
ജീവിതാവസാനം വരെ ഓര്‍മയില്‍ സൂക്ഷിക്കാനാകുന്ന ദിവസമായിരുന്നു' എന്നാണ് വിവാഹനിശ്ചയദിവസത്തെ ആര്യ വിശേഷിപ്പിച്ചത്.നേരത്തെതന്നെ സിബിന്‍ വിവാഹമോതിരം കൈമാറിയിരുന്നതിനാല്‍ ഇത്തവണ പരസ്പരം മാലയണിഞ്ഞും, ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും കൈമാറിയുമാണ് ഞങ്ങള്‍ ഈ ദിവസത്തെ മനോഹരമാക്കിയത്' എന്നും ചിത്രങ്ങളോടൊപ്പം ആര്യ കുറിച്ചു.
ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്. ഉറ്റസുഹൃത്തില്‍ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്. ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു.
ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തില്‍ സിബിന് റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുശി എന്നൊരു മകളുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്ന് സിബിന്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.