Latest News

ഗോട്ട് ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്തേക്ക്; 17 ന് എത്തുന്ന നടന്‍ 15 ദിവസം കേരളത്തില്‍

Malayalilife
topbanner
ഗോട്ട് ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്തേക്ക്; 17 ന് എത്തുന്ന നടന്‍ 15 ദിവസം കേരളത്തില്‍

നടന്‍ വിജയ് കേരളത്തിലേക്ക്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം മലയാളക്കരയിലേക്ക് ണ്‍ എത്തുന്നത്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനാണ് വിജയ് വരുന്നത്. മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളായി ഷൂട്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ചാണ് മുഴുവന്‍ ചിത്രീകരണവും നടക്കുക.

നടന്‍ 15 ദിവസം വിജയ് തിരുവനന്തപുരത്ത് ഉണ്ടാകും. 17ന് രാത്രി 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന വിജയ് അവിടെ നിന്ന് താമസസ്ഥലമായ ഹോട്ടലിലേക്ക് പോകും.18ന് രാവിലെ എത്താനാണ് വിജയ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ വിമാനത്താവളത്തില്‍ ആരാധകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമായതിനാല്‍ തീരുമാനം ഇന്നലെ മാറ്റുകയായിരുന്നു. 

കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും തിരുവനന്തപുരത്തെ രണ്ട് വിമാനത്താവളങ്ങളിലും ഗോട്ടിന്റെ ചിത്രീകരണമുണ്ട്. ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.പ്രഭുദേവ,പ്രശാന്ത്, അജ്മല്‍, ജയറാം ഉള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും ക്‌ളൈമാക്‌സ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രമായാണ് ദ ഗ്രേറ്റസ്റ്റ് ഒഫ് ഓള്‍ ടൈം(ഗോട്ട് )?ഒരുങ്ങുന്നത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്. ഗോട്ടില്‍ വിജയ് രണ്ടു ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌നേഹ, ലൈല,? വി.ടി. വി ഗണേഷ്,? പാര്‍വതി നായര്‍ തുടങ്ങി നീണ്ടതാരനിരയുണ്ട്. തെലുങ്ക് നടി മീനാക്ഷി ചൗധരി ആണ് നായിക. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം ഒരുക്കുന്നു. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.
 

Read more topics: # വിജയ്
goat climax shooting

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES