കഴിഞ്ഞ നവംബറിലാണ് ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് ഒരു മകനും മകളുമുണ്ട്.'ഇപ്പോളിതാ പുതിയ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരിക്കുകയാണ്.
ദിവ്യ ശ്രീധറിന്റെ മകള്‍ മായ ഇടയ്ക്കു വച്ച് പഠനം നിര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പഠനം തുടരാന്‍ സാധിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. മകളുടെ പഠനം വീണ്ടും തുടങ്ങാന്‍ കഴിഞ്ഞതില്‍ അച്ഛനും അമ്മയും എന്ന നിലയില്‍ ഏറെ സന്തോഷകരമായ നിമിഷം എന്നാണ് ക്രിസും ദിവ്യയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ബിസിനസ് മാനേജ്മെന്റ് ഏവിയേഷന്‍ കോഴ്‌സിനാണ് മകള്‍ ചേര്‍ന്നിരിക്കുന്നത്.
'മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അഭിമാനകരമായ ഒരു നിമിഷം ആണിത്. ഞങ്ങളുടെ മകള്‍ ബിസിനസ് മാനേജ്മെന്റ് ആന്‍ഡ് ഏവിയേഷന്‍ ബിരുദ കോഴ്സ് പഠിക്കാന്‍ വേണ്ടി ജോയിന്‍ ചെയ്തു. അവളുടെ ഭാവിയിലേക്കുള്ള ഒരു ചുവടുവെയ്പ്പ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവളോടൊപ്പം ഉണ്ടാകണം'', ക്രിസും ദിവ്യയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സീരിയല്‍, സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ പോസ്റ്റിനു താഴെ ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്യുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വിവാഹമായിരുന്നു സീരിയല്‍ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മകളെ കൂടാതെ ഒരു മകനും ദിവ്യയ്ക്ക് ഉണ്ട്.
അഭിനയത്തിനു പുറമേ, റേഡിയോ അവതാരകന്‍, വോയ്സ് ആര്‍ടിസ്റ്റ്, എഞ്ചിനീയര്‍ തുടങ്ങിയ മേഖലകളിലും ക്രിസ് വേണുഗോപാല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് മിനി സ്‌ക്രീനില്‍ തന്റെ കഴിവു തെളിയിച്ച അഭിനേത്രിയാണ് ദിവ്യ ശ്രീധര്‍.