വിവാഹശേഷമെത്തിയ ആദ്യ തിരുവാതിരയും ആഘോഷമാക്കിയ ശേഷം ദുബൈയിലേക്ക് പറന്ന് നടി മീരാ നന്ദന്‍;  സെറ്റ് സാരിയുടത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവാതിര ആഘോഷിക്കുന്ന ചിത്രങ്ങളുമായി നടി

Malayalilife
വിവാഹശേഷമെത്തിയ ആദ്യ തിരുവാതിരയും ആഘോഷമാക്കിയ ശേഷം ദുബൈയിലേക്ക് പറന്ന് നടി മീരാ നന്ദന്‍;  സെറ്റ് സാരിയുടത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവാതിര ആഘോഷിക്കുന്ന ചിത്രങ്ങളുമായി നടി

നാളുകള്‍ക്ക് ശേഷമായി നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മീര നന്ദന്‍. കല്യാണം കഴിഞ്ഞിട്ട് വീണ്ടും ഗുരുവായൂരപ്പനെ കണ്ടത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നാലെയിതാ വിവാഹ ശേഷം ആദ്യമെത്തിയ തിരുവാതിരയും കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷമാക്കിയ ശേഷം തിരികെ ദുബൈയിലേക്ക് മടങ്ങിയിരിക്കുകയാണ് താരം.

ആര്‍ ജെ യായി ദുബായിലാണ് മീരയുടെ ജീവിതം. കഴിഞ്ഞ വര്‍ഷം ജുണില്‍ അത്യാഢംബരത്തോടെയാണ് നടിയുടെ വിവാഹം നടന്നത്. വര്‍ക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്.ലണ്ടനില്‍ അക്കൗണ്ടായി ജോലി ചെയ്യുകയാണ് ശ്രീജു.

സെറ്റ് സാരിയില്‍ സുന്ദരിയായി നില്ക്കുന്ന മീരയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. കുടുംബാംങ്ങള്‍ക്കൊപ്പം തിരുവാതിര ചുവടുവയക്കുന്ന മീരയെയും ചിത്രങ്ങളില്‍ കാണാം.

meera nandan thiruvathira

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES