ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് ഒരേയൊരു വ്യക്തി അമ്മയാണ്; വെളിപ്പെടുത്തലുമായി അനു ഇമ്മാനുവേൽ

Malayalilife
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് ഒരേയൊരു വ്യക്തി അമ്മയാണ്; വെളിപ്പെടുത്തലുമായി അനു ഇമ്മാനുവേൽ

സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായി  വെള്ളിത്തിരയിലേക്ക് ചേക്കേറിയ താരമാണ് അനു ഇമ്മാനുവേൽ.തുടർന്ന്  നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറൊ ബിജുവിലൂടെയാണ് അനു ഇമ്മാനുവേൽ നായികയായി അരങ്ങേറിയത്.  തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും അനു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തില്‍  നിന്നും ഒരു ചെറിയ ഇടവേള എടുത്ത നടി തന്റെ അടുത്ത മലയാള സിനിമ വൈകാതെ തന്നെയുണ്ടാകും എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.  അതേസമയം സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും താരം വ്യക്തമാക്കുകയും ചെയ്‌തു.

അമ്മയാണ് തന്റെ കരുത്തെന്നും ജീവിതത്തില്‍ താന്‍ വിശ്വസിക്കുന്ന ഒരേയൊരാള്‍ അമ്മ മാത്രമാണെന്നും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ മനസ്സ് തുറന്നു. 'നല്ലൊരു ടീമും സിനിമയും വന്നാല്‍ തീര്‍ച്ചയായും എത്രയും വേഗം മലയാളത്തില്‍ ഒരു സിനിമയുണ്ടാകും. ഞാനും കാത്തിരിക്കുകയാണ് ഒരു മലയാളം സിനിമയ്ക്ക് വേണ്ടി. വളരെ എക്സൈറ്റിംഗായ ഒരു സിനിമയുടെ ഒരുക്കത്തിലാണ്. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ കഴിയില്ല'.

'ഞാന്‍ ഏറ്റവും വിശ്വസിക്കുന്നത് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ അമ്മയെ തന്നെ. എത്ര ദൂരെയാണെങ്കിലും ഞങ്ങള്‍ തമ്മില്‍ എല്ലാ ദിവസവും സംസാരിക്കും. അമ്മയാണ് എന്‍റെ ജീവന്‍'. അനു ഇമ്മാനുവല്‍ പറയുന്നു.

Anu emmanuel reveals about her trust with mom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES