കൊല്ലം സുധിയുടെ ദാമ്പത്യമാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. ഇപ്പോളിതാ സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമായ രേണു സുധി തന്റെ പുതിയ അഭിമുഖത്തിലൂടെ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പങ്ക് വച്ചിരിക്കുകയാണ്.'എനിക്ക് മുമ്പൊരു ജീവിതം ഉണ്ടായിരുന്നു. അത് സുധിച്ചേട്ടനും അറിയാം. സുധിച്ചേട്ടന്റെ വാക്ക് മാനിച്ചാണ് ഞാന്‍ അക്കാര്യം പറയാതിരുന്നത്. പഴയ ജീവിതം ചെകഞ്ഞ് പോകേണ്ടതില്ല. ഈ പ്രതിപാദിച്ച ആള്‍ക്ക് പോലും താല്‍പര്യമില്ല. അയാള്‍ക്ക് ഇന്നൊരു കുടുംബമുണ്ട്. ബിനു എന്നാണ് അയാളുടെ പേര്. സ്റ്റാര്‍ മാജിക്കില്‍ ഞാനതേക്കുറിച്ച് പറയാന്‍ വന്നതാണ്. പക്ഷെ സുധിച്ചേട്ടനാണ് പറയേണ്ട എന്ന് പറഞ്ഞത്. സുധിച്ചേട്ടന്റെ വീട്ടുകാര്‍ക്കും അറിയാവുന്നതാണ്.'' രേണു പറയുന്നു.
പെന്തക്കോസ്ത രീതിയിലായിരുന്നു വിവാഹം. അതിനാലാണ് ആളുകള്‍ പാസ്റ്റര്‍ എന്ന് കമന്റിടുന്നത്. പക്ഷെ ആള് പാസ്റ്ററല്ല. പെന്തക്കോസ്ത രീതിയായിരുന്നതിനാല്‍ താലി കെട്ടില്ല. അതിനാലാണ് എന്നെ ആദ്യമായി താലികെട്ടിയത് സുധിച്ചേട്ടന്‍ ആണെന്ന് പറഞ്ഞത്. ഞാന്‍ ഒരു കള്ളത്തരവും പറഞ്ഞിട്ടില്ലെന്നും രേണു പറയുന്നു.
''കല്യാണം കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്യണമല്ലോ. ഒരു മാസവും രണ്ടു മാസവും കഴിഞ്ഞാകും പൊതുവെ രജിസ്റ്റര്‍ ചെയ്യുക. ഇത് ഒരു മാസമൊന്നും നിന്നില്ല. പിന്നെ എന്തിനാണ് രജിസ്റ്റര്‍ ചെയ്യുന്നത്? അത് കഴിഞ്ഞ കാര്യമാണ്. എനിക്കും അയാള്‍ക്കും ഒരു ബന്ധവുമില്ല. ആരോപണങ്ങള്‍ വന്നതിനാലാണ് അതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്. എന്റെ ഭര്‍ത്താവിന്റെ വാക്കിനെ മാനിച്ച് ഇതുവരെ പറഞ്ഞിരുന്നില്ല'' രേണു പറയുന്നു.
പിന്നീട് ഞങ്ങള്‍ തമ്മില്‍ ഒരു കോണ്ടാക്ടുമില്ല. ചില വ്ളോഗര്‍മാര്‍ അദ്ദേഹത്തെ തേടി പോയിരുന്നു. രേണു സുധിയുടെ ഭാര്യയാണ്, ഞാനെന്ത് പറയാനാണെന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിന് ഭാര്യയും കുട്ടികളുമെല്ലാമുണ്ട്. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്നും രേണു ആവര്‍ത്തിക്കുന്നു.
സുധിച്ചേട്ടന്‍ എന്റെ പഴയ ലൈഫിനെ കുറിച്ച് ചികഞ്ഞിട്ടില്ല, ഞാന്‍ എന്തിനാണ് പിന്നെ സുധിച്ചേട്ടന്റെ പഴയ ജീവിതം ചികയുന്നതെന്നും സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് എത്തിയ ആ സ്ത്രീയെ കുറിച്ച് സുധിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. വീണ എസ് പിള്ളയെ എനിക്ക് അറിയില്ല. അവര്‍ എനിക്ക് മെസഞ്ചറില്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ മെസേജ് ഇടരുതെന്ന് സുധിച്ചേട്ടന്‍ പറഞ്ഞു, അവരെ ബ്ലോക്ക് ചെയ്തു. രണ്ട് മൂന്ന് വര്‍ഷം മുന്‍പാണ് ഇത്. അവര്‍ സുധിയുടെ രണ്ടാം ഭാര്യയാണോയെന്ന് എനിക്ക് അറിയില്ലെന്നും രേണു വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ മരിച്ച് പോയ ശാലിനി എന്ന കിച്ചുവിന്റെ അമ്മയോട് ഞാന്‍ സംസാരിച്ചിരുന്നു. അത് ഞാന്‍ എല്ലായിടത്തും വ്യക്തമാക്കിയതാണ്. ഈ പറയുന്ന സ്ത്രീയ്ക്ക് ഞാന്‍ എന്തിനാണ് മെസേജ് ഇടുന്നത്. അവര്‍ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകട്ടെ. ഇതുവരെ പോലീസ് എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ആരേയും ദ്രോഹിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഭയക്കുന്നത്.
2017 ഡിസംബറിലാണ് ഞാന്‍ സുധിച്ചേട്ടനെ ബന്ധപ്പെടുന്നത്. ഒരു മാസം കൊണ്ടാണ് സംസാരിക്കുന്നതും കാണുന്നതും. സുധിച്ചേട്ടനും കിച്ചുവും തനിച്ചായ സമയത്താണ് ഞാന്‍ സുധിച്ചേട്ടനെ വിവാഹം കഴിക്കുന്നത്. അല്ലാതെ വേറൊരു ഭാര്യ ഉള്ള സമയത്ത് ഞാന്‍ എന്തിന് സുധിച്ചേട്ടനെ വിവാഹം കഴിക്കണം. 2013 ല്‍ ഞാന്‍ ഡിപ്ലോമയ്ക്ക് പഠിക്കുകയാണ്. ഞാന്‍ എങ്ങനെയാണ് സുധിച്ചേട്ടനെ ഈ സമയത്ത് അറിയുക? ഞാന്‍ 2017 ഫെബ്രുവരിയിലാണ് സുധിച്ചേട്ടനേയും കിച്ചുവിനേയും നേരിട്ട് കാണുന്നത്. പിന്നെ എങ്ങനെ ഞാന്‍ സുധിച്ചേട്ടനെ വിവാഹം കഴിക്കും? എനിക്ക് എന്തായാലും ഈ വിവാദങ്ങളിലൊന്നും പതറാന്‍ നേരമില്ല. എനിക്ക് എന്റേതായ സ്വപ്നങ്ങളുണ്ട്. എനിക്ക് ഇപ്പോള്‍ 34 വയസാകുകയാണ്. ഭാര്യയും കുടുംബവും ഇല്ലാതിരുന്ന സുധിച്ചേടനേയും കിച്ചുവിനേയും ചേര്‍ത്ത് പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? കിച്ചു എന്ന കുഞ്ഞിന് ഞാന്‍ അമ്മയായതാണോ തെറ്റ്? വേണമെങ്കില്‍ എനിക്ക് കിച്ചുവിനെ ബോര്‍ഡിങ്ങില്‍ നിര്‍ത്തിക്കായിരുന്നു. അവന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയമാണത്. അവനെ ഞാന്‍ പാട്ട് പാടി ഉറക്കിയിട്ടുണ്ട്, കുളിപ്പിച്ചിട്ടുണ്ട്. അതൊക്കെയാണോ ഞാന്‍ ചെയ്ത തെറ്റ്.
ഞാനും കിച്ചുവും തമ്മില്‍ 12 വയസിന്റെ വ്യത്യാസമേ ഉള്ളൂ. എന്നെ അമ്മ എന്ന് വിളിക്കേണ്ട ചേച്ചി എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ അവന്‍ അങ്ങനെ വിളിച്ചേനെ. ഞാനും അവനും അമ്മയും മകനാണ്. ഞാന്‍ ആര്‍ക്കെതിരേയും യാതൊരു ദ്രോഹവും ചെയ്തിട്ടില്ല. സുധിച്ചേട്ടന്‍ മരിച്ച് പോയില്ലേ? അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇല്ലല്ലോ, അദ്ദേഹത്തിന്റെ മൃതദേഹത്തെ വീണ്ടും വീണ്ടും ജീര്‍ണിപ്പിക്കുകയാണ്. നമ്മുക്കൊക്കെ ജീവിതത്തില്‍ ഇനി എന്ത് സംഭവിക്കുകയെന്ന് അറിയില്ല. എന്തിനാണ് ഇത്തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും രേണു ചോദിക്കുന്നു.
വീണ എസ് പിള്ള എന്നറിയപ്പെടുന്ന യുവതിയാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇവര്‍ ഏറ്റവും ഒടുവിലാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മുഖം വെളിപ്പെടുത്തി രേണുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.ഞാന്‍ സുധിയെ വിറ്റ് ഇതുവരെ കാശുണ്ടാക്കിയിട്ടില്ല. ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്, പാവപ്പെട്ടൊരു കലാകാരിയാണ്. സുധി എന്ന് പറയുന്ന വ്യകതി എന്നെ ഒഴിവാക്കിയപ്പോള്‍ തന്നെ പുള്ളി ഓള്‍റെഡി മരിച്ചു. പിന്നെ പുള്ളിയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട കാര്യമില്ല. ജീവിച്ചിരിക്കുന്ന കാലത്ത് പുള്ളി എനിക്കോ ഞാന്‍ തിരിച്ചോ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ കുറിച്ച് സംസാരിച്ചത് രേണു സുധിയാണ്. എന്നെ കുറിച്ച് രേണു പലരോടും സംസാരിച്ചത് കൊണ്ടാണ് ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായത്.
രേണു സുധിയെന്ന വിവരംകെട്ടവള്‍ എന്നെ പരമാവധി നാറ്റിച്ചു, എന്റെ പേരും പുറത്തുവന്നു, അതുകൊണ്ടാണ് മുഖം കാണിക്കാന്‍ തീരുമാനിച്ചത്. ഈ രേണു സുധി ലോക ഫ്രോഡാണ്. സുധി മരിക്കുന്നതിന് ഒരു മാസം മുന്‍പ് ഞാന്‍ ഇവരെ ഫേസ്ബുക്ക് വഴി കോണ്‍ടാക്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഇത്രയും കാലം പ്രതികരിക്കാതിരുന്നത് സുധിയുടെ മകനും അമ്മയും ചേട്ടനും ചേട്ടത്തിയും ഒക്കെ ഉള്ളത് കൊണ്ടാണ്. അനാവശ്യ വിവാദം ഉണ്ടാക്കേണ്ടെന്ന് കരുതിയതാണ്.
മൂന്ന് വര്‍ഷം മുന്‍പ് രേണുവിനോട സംസാരിച്ചത് ഒരു വ്യക്തിപരമായ കാര്യമാണ്. അത് സുധിയോട് പറയണമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം രേണു പറയുന്നത് കേട്ടു ഞാന്‍ അവള്‍ക്ക് കുണുകുണ മെസേജ് അയച്ചിരുന്നു, എന്നെ കുറിച്ച് അവള്‍ക്കൊന്നും അറിയില്ലെന്ന്, പച്ചക്കള്ളം. അവള്‍ക്ക് ആരോടും കമ്മിറ്റ്‌മെന്റില്ല. ഞാന്‍ രേണുവിനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.
ഞാനും സുധിയും ഒരുമിച്ച് കഴിയുമ്പോഴാണ് രേണു സുധിക്ക് മെസേജ് അയക്കുന്നത്. ഒരു ഡിസംബര്‍ 15 നാണ് ഞാന്‍ ഇരുവരുടേയും മെസേജ് ആദ്യമായി പിടിക്കുന്നത്. അടുത്ത വര്‍ഷം ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഒരിക്കല്‍ പോലും പുള്ളിയെ പറ്റി പറഞ്ഞ് ഞാന്‍ കാശുണ്ടാക്കാന്‍ നോക്കിയിട്ടില്ല.
കിച്ചുവിന് ഞാന്‍ ഭക്ഷണം കൊടുത്തിട്ടില്ലെന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു. എന്റെ കൂടെയല്ല, അവന്‍ അച്ഛനറെ വീട്ടിലാണ് നിന്നത്. എനിക്ക് അതുകൊണ്ട് അവനെ നോക്കേണ്ട സാഹചര്യം വന്നിട്ടില്ല. രേണുവിനെ കുറിച്ച് കുറെ കുറ്റം പറയാന്‍ ഞാന്‍ ആളല്ല. എന്നാലും മൂന്ന് വര്‍ഷത്തിന് മുന്‍പ് ഞാന്‍ ആണ് രേണുവിനെ ആദ്യം കോണ്‍ടാക്ട് ചെയ്യുന്നത്. കുറച്ച് പ്രശ്‌നങ്ങളുണ്ട് നീ ഇതൊന്ന് സുധിയെ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞു. നന്നായാണ് സംസാരിച്ചത്. ഞാന്‍ സുധിയോട് പറയാമെന്ന് പറഞ്ഞു. ആലപ്പുഴയില്‍ ഒരു വിവാഹത്തിന് വെച്ച് കിച്ചു നിങ്ങളെ കണ്ടിരുന്നുവെന്നും കുടുംബമൊക്കെ ഉണ്ടായത് കൊണ്ടായിരിക്കാം അവന്‍ സംസാരിക്കാന്‍ വരാതിരുന്നതെന്നും പറഞ്ഞു. കാറ്ററിംഗ് ജോലിക്ക് കിച്ചു പോകുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അല്ല അവന്‍ പോക്കറ്റ് മണിക്ക് പോകുകയാണെന്ന് പറഞ്ഞു. പിന്നെ നെക്സ്റ്റ് സംസാരിച്ചത് കിച്ചുവിനെ കുറിച്ചാണ്. ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിച്ച് പോകുകയാണ്, സുധിക്ക് കിച്ചുവിനോടാണ് സ്‌നേഹം, എന്നെ മൈന്റ് ചെയ്യാറില്ല, സുധി വന്നാല്‍ കൂടി കിച്ചുവിന്റെ പുറകിലാണെന്ന് പറഞ്ഞു. രേണുവിന്റെ അച്ഛന്‍ തങ്കച്ചന്‍ തൂങ്ങിച്ചാകാന്‍ പോയതാണ്, അതിന്റെ തെളിവ് എന്റെ കൈയ്യിലുണ്ട്. അതൊന്നും പുറത്ത് പറയാന്‍ ഇപ്പോള്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ സുധിയ്‌ക്കൊപ്പം ലിവിങ് ടുഗേദറായിട്ടാണ് ജീവിച്ചതെങ്കില്‍ കൊല്ലത്തെ കോടതിയില്‍ നിന്ന് ഡിവോഴ്‌സ് കിട്ടുമോ? ലിവിങ് ടുഗേദറില്‍ കഴിയുന്നവര്‍ വേര്‍പിരിഞ്ഞ് പോകുമ്പോള്‍ എന്തെങ്കിലും പേപ്പര്‍ എഴുതി കൊടുക്കുമോ?', വീണ ചോദിച്ചു.