ചീരകൊണ്ട് ഒരു വൈററ്റി സൂപ്പ് ആയാലോ

Malayalilife
ചീരകൊണ്ട് ഒരു വൈററ്റി സൂപ്പ് ആയാലോ

ചേരുവകള്‍

1. ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പില്‍ അമര്‍ത്തി അളന്നെടുക്കുക.

2. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്  1 ചെറുത്

3. ബട്ടര്‍  1 ടേബിള്‍ സ്പൂണ്‍

4. സവാള നേരിയതായി അരിഞ്ഞത്  1 എണ്ണം

5. റൊട്ടി കഷണങ്ങള്‍ നെയ്യില്‍ മൊരിച്ചത്  1 കപ്പ്

6. കുരുമുളക് പൊടി  ആവശ്യത്തിന്

7. ഫ്രഷ് ക്രീം  1 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്‌സിയില്‍ നന്നായി അരച്ചുവയ്ക്കുക. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്തു നന്നായി തിളപ്പിക്കുക. റൊട്ടിക്കഷണങ്ങള്‍ മൊരിച്ചതും ഫ്രഷ് ക്രീമും മീതെയിട്ട് ചൂടോടെ വിളമ്പാം.

Read more topics: # ചീര,# സൂപ്പ്‌
cheera soup recepie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES