സുരേഷ് ഗോപിയോളം തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് മകള്‍ ഭാഗ്യയും.ഇപ്പോഴിതാ ഭാഗ്യയുടെയും ഭര്‍ത്താവിന്റെയു പുതിയ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഭാഗ്യയുടെ ഭര്‍ത്താവിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് ശ്രയസ് പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ലംബോര്‍ഗിനി ഉറൂസ് കാര്‍ ആണ് ശ്രെയസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രെയസ് പുതിയ കാര്‍ സ്വന്തമാക്കിയത്തിനു പിന്നാലെ നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.ഏകദേശം 5.5 കോടി രൂപ ഓണ്‍-റോഡ് വിലയുള്ള ഉറൂസ് ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഒരു എസ്യുവിയാണ്.
പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ ഉറൂസിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് സമയം മാത്രം മതി. അതേസമയം എസ്യുവിയുടെ പരമാവധി വേഗം മണിക്കൂറില്‍ 300 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഫുള്ളി എയര്‍ സസ്‌പെന്‍ഷനുമായി വരുന്ന എസ്യുവി ഹാന്‍ഡ്‌ലിങ്ങും സ്റ്റെബിലിറ്റിയും തമ്മില്‍ മികച്ച ബാലന്‍സ് നല്‍കുന്നു.
ബിസിനസ്സ് മാനായ ശ്രേയസ് മോഹന്‍ മാവേലിക്കരക്കാരന്‍ ആണ്. തിരുവനന്തപുരത്ത് സെറ്റില്‍ഡ് ആയ ശ്രേയസിനു രണ്ടുപെങ്ങന്മാരാണ്