മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് കൊല്ലം ഷാഫി എന്നത്. ഒരുകാലത്ത് മലയാളത്തിലെ പേരുകേട്ട ഗായകരേക്കാളും ജനപ്രീതിയുണ്ടായിരുന്നു കൊല്ലം ഷാഫിയ്ക്ക്. മാപ്പിള പാട്ട് രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ച ഗായകന്‍. കൊല്ലം ഷാഫിയെ ഒരു നോക്ക് കാണാനും അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാനുമൊക്കെയായി ആരാധകര്‍ കൊതിയോടെ കാത്തിരുന്നുണ്ട്. മാപ്പിള പാട്ട് ആല്‍ബങ്ങളിലൂടെ കേരളത്തില്‍ സമാനതകളില്ലാത്ത തരംഗമാണ് കൊല്ലം ഷാഫി തീര്‍ത്തത്. ഒരിടവേളയ്ക്ക് ശേഷം കൊല്ലം ഷാഫി തിരികെ വരുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. പിന്നാലെ തല്ലുമാല പോലെയുള്ള സിനിമകളിലൂടെ അഭിനയത്തിലും സജീവമായി മാറുകയാണ് കൊല്ലം ഷഫി. മലയാളികളെ തന്റെ സംഗീതത്തിലൂടെ ഏറെ സന്തോഷിപ്പിച്ച കൊല്ലം ഷാഫിയുടെ ജീവിതം പക്ഷെ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. കല്ല്യാണത്തിന്റെ അന്ന് എല്ലാം വിട്ടെറിഞ്ഞ് കുടുംബനാഥനിലേക്ക് കടന്ന ജീവിതം ഓര്‍ത്തെടുക്കുകയാണ് ഷാഫി.
പ്രണയം പൊട്ടിപൊളിഞ്ഞ് ആകെ പാളീസായി നിന്ന സമയത്താണ് വീട്ടുകാര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. അവരുടെ നിര്‍ബന്ധത്തോടെയാണ് പെണ്ണുകാണാനായി പോയതും. പ്രണയകാലത്തെ ഡയറിയായിരുന്നു പെണ്‍കുട്ടിക്ക് ആദ്യം വായിക്കാന്‍ കൊടുത്തത്. ഇതിലും മനോഹരമായി എനിക്ക് നിങ്ങളെ പ്രണയിക്കാന്‍ കഴിയും എന്നായിരുന്നു അന്ന് റെജുലയുടെ മറുപടി. അത് അക്ഷരംപ്രതി തെളിയിക്കുകയും ചെയ്തു. ഷാഫി നിന്റെ ഭാഗ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ റെജുല എന്റെ ഭാഗ്യമാണെന്ന് തിരുത്താറുണ്ട്. പാട്ട് നിര്‍ത്തിയാലോ എന്ന് ആലോചിച്ച സമയത്ത് റെജുലയാണ് താങ്ങായി നിന്നത്. അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ തളരാതെ പിടിച്ചുനിന്നതും അവളുടെ സപ്പോര്‍ട്ട് കൊണ്ടാണ്.
ഉപ്പാന്റെ അനുഗ്രഹത്താല്‍ തുടങ്ങിയ ദാമ്പത്യം. അണിയിച്ചൊരുക്കി ഉറ്റോരുടയോരെല്ലാം ആശീര്‍വദിച്ചുകൊണ്ട് അന്ന് യാത്രയാക്കിയത് പുതിയൊരു കുടുംബനാഥന്‍ ഉടലെടുക്കുന്ന ഉത്തരവാദിത്തത്തിലേക്കാണെന്ന് കല്യാണദിവസം നിക്കാഹിനുവേണ്ടി പടിയിറങ്ങുമ്പോള്‍ ഷാഫി ഓര്‍ത്തില്ല. പക്ഷെ, ആ നിമിഷം എന്തിനെന്നില്ലാതെ ഉള്ളുപൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്. കല്ല്യാണത്തിന് കല്ല്യാണപ്പെണ്ണാണ് സാധരണ കരഞ്ഞ് ഇറങ്ങാറ്. എന്നാല്‍ ഷാഫിയുടെ ജീവിതത്തില്‍ അത് തിരിച്ചായിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് കുടുംബനാഥനിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഉള്ളുപ്പെട്ടി കരണ്ണീടക്കി വിതുമ്പി ഷാഷി. വിവാഹ ദിവസമാണ് ഷാഫിയുടെ ജീവിതത്തില്‍ മറക്കാനാകാത്ത ഈ സംഭവം നടന്നത്.
കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ജീവിതസാഹചര്യത്തില്‍നിന്നാണ് ഷാഫി പാട്ടിന്റെ ലോകത്തിലേക്ക് എത്തിയത്. അക്കാരണത്താല്‍ തന്നെ ജീവിതത്തില്‍ ഒരുപാട് പേരുടെ അനിഷ്ടവും വെറുപ്പും നേടിയിട്ടുണ്ട് ഷാഫിയുടെ ജീവിതത്തില്‍. ഇവന് എന്താണ് ഇവിടെ കാര്യം എന്ന ചിന്തയോടെ പെരുമാറിയിട്ടുള്ള ഒരുപാട് ആളുകള്‍ തുടക്കത്തില്‍ ഷാഫിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. രാവും പകലുമില്ലാതെ സ്വന്തം ഉപ്പ കഷ്ടപ്പെടുന്ന് കണ്ട് വളര്‍ന്നതാണ്. ആ കഷ്ടപ്പാട് കണ്ടിട്ടാകണം സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങി. അവധിക്കാലങ്ങളില്‍ കൂട്ടകാരുമൊത്ത് ചെറിയ കച്ചവടങ്ങള്‍. പഠിക്കാന്‍ പിന്നാക്കമായിരുന്ന ഷാഫ് പത്താം ക്ലാസില്‍ തോറ്റു. അതോടെ പഠിപ്പും നിര്‍ത്തി. പിന്നെ ഉപ്പ പണിയെടുത്ത ഹോട്ടലില്‍ പോകാന്‍ തുടങ്ങി. അവിടെ കുറച്ച് കാലം. പിന്നെ നാടന്‍ പണികള്‍ ഓരോന്നായി ചെയ്തു. പിന്നെ ഓട്ടോ ഓടിച്ചാണ് വരുമാന മാര്‍ഗം കണ്ടെത്തിയത്.
ചെറുപ്പത്തില്‍ വിശപ്പ് മറക്കാന്‍ കേട്ടിരുന്ന പാട്ടുകളാണ് ഇന്ന് ഷാഫിയെ സംഗീത ലോകത്തിലേക്ക് എത്തിച്ചത്. ഒരിക്കല്‍ ആത്മഹത്യയിലേക്ക് വരെ എത്തിയിരുന്നു. പ്രണയ നൈരാശ്യമായിരുന്നു അതിന് കാരണം. ആത്മഹത്യ ചിന്തയുമായി നടന്ന ആ നാളുകളിലാണ് പാടാനുള്ള കഴിവ് സ്വയം തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് ഉപജീവനമാര്‍ഗം ആക്കണം എന്ന ചിന്തയും അന്ന് വന്ന് തുടങ്ങിയിരുന്നു.