Latest News

വിജയ് സേതുപതിയുടെ വെബ് സീരിസില്‍ ഇര്‍ഷാദ് അലിയും; വിജയ് സേതുപതിക്ക് ചുംബനം നല്കുന്ന ചിത്രത്തിന് പിന്നാലെ ഇരുവരുടെയും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ും പുറത്ത്

Malayalilife
 വിജയ് സേതുപതിയുടെ വെബ് സീരിസില്‍ ഇര്‍ഷാദ് അലിയും; വിജയ് സേതുപതിക്ക് ചുംബനം നല്കുന്ന ചിത്രത്തിന് പിന്നാലെ ഇരുവരുടെയും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ും പുറത്ത്

നായകനായും സഹനടനായുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഇര്‍ഷാദ് അലി. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലാണ് ഇര്‍ഷാദ് ഒടുവില്‍ വേഷമിട്ടത്. ഇപ്പോളിതാ വിജയ് സേതുപതിയുടെ വെബ് സീരിസില്‍ നടനുമെത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സീരിസ് ദേശീയ - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു.ബോളിവുഡ് താരം മിലിന്ദ് സോമന്‍ പ്രധാന വേഷത്തില്‍ എത്തുന്നു.ശ്രദ്ധേയ കഥാപാത്രത്തെയാണ് ഇര്‍ഷാദ് അവതരിപ്പിക്കുന്നത്.വിജയ് സേതുപതിയെ നായകനാക്കി എം മണികണ്ഠന്‍ (കാക്കമുട്ടൈ) സംവിധാനം ചെയ്യാന്‍ നിശ്ചയിച്ച സീരിസാണിത്.

തമിഴില്‍ ഒരുങ്ങുന്ന വെബ് സീരിസിന് കേരളവുമായി ബന്ധമുണ്ട്
ഹോട് സ്റ്റാറില്‍ ആണ് സ്ട്രീമിംഗ്.ഇതാദ്യമായാണ് മക്കള്‍ സെല്‍വന്‍ വെബ് സീരിസില്‍ അഭിനയിക്കുന്നത്. വിജയ് സേതുപതിക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ഇര്‍ഷാദ് അലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു്. രസകരമായ കുറിപ്പിനൊപ്പമാണ് ഇര്‍ഷാദ് വിജയ് സേതുപതിക്ക് ചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ചത്.

vijay sethupathy with irshad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES