നാരങ്ങാ റൈസ് തയ്യാറാക്കാം

Malayalilife
topbanner
 നാരങ്ങാ റൈസ് തയ്യാറാക്കാം

നാരങ്ങാ കൊണ്ട് പലതരം വിഭവങ്ങളാണ് നമ്മൾ തയ്യാറാക്കാറുള്ളത്. നാരങ്ങാ കൊണ്ട് അതിവേഗം തയ്യാറാക്കാം പറ്റുന്ന ഒരു വിഭവമാണ് നാരങ്ങാ ചോറ്. ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

എണ്ണ - രണ്ട്‌ ടേബിൾസ്പൂൺ
കടുക് - അര ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - രണ്ടു ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ
ഇഞ്ചി - അര ടീസ്പൂൺ
ചന്നാ ദാൽ - രണ്ടു ടേബിൾ സ്പൂൺ
പച്ചമുളക് - ഒരെണ്ണം
അണ്ടി പരിപ്പ് - ആറു മുതൽ ഏഴെണ്ണം
റോസ്‌റ്റഡ്‌ നിലക്കടല - കാൽ കപ്പ്
കായപ്പൊടി - കാൽ ടീസ്പൂൺ
വറ്റൽ മുളക് - രണ്ട് എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾ പൊടി - അര ടീസ്പൂൺ
നാരങ്ങാനീര് - ഒരു ടേബിൾസ്പൂൺ
ബസ്മതി റൈസ് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ബസ്മതി അരി ഉപ്പ് ചേർത്ത് വേവിച്ചു വയ്ക്കുക . ശേഷം ചുവടു കട്ടിയുള്ള പാനിലേക്കു എണ്ണ ചേർത്ത് കടുക് പൊട്ടുമ്പോൾ അതിലേക്കു മൂന്നു മുതൽ പന്ത്രണ്ടു വരെയുള്ള ചേരുവകൾ നല്ല രീതിയിൽ റോസ്‌റ് ചെയ്തെടുക്കുക . തീയണച്ചതിനു ശേഷം മഞ്ഞൾ പൊടി ,നാരങ്ങാനീര് ചേർത്തിളക്കി അവസാനം ബസ്മതി റൈസും കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കുക. ചൂടോടു കൂടെയോ ,തണുത്തതിനു ശേഷമോ ഉപയോഗിക്കാവുന്നതാണ്.

Read more topics: # Lemon rice ,# recipe
Lemon rice recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES