ചേരുവകള്‍
1. ഗോതമ്പുനുറുക്ക് - രണ്ടു കപ്പ്
2. നെയ്യ് - രണ്ടു ചെറിയ സ്പൂണ്‍
3. കടുക് - ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് (രണ്ടായി മുറിച്ചത്) - രണ്ട്
കറിവേപ്പില - ഒരു തണ്ട്
4. പച്ചമുളക് (അരിഞ്ഞത്) - രണ്ട്
ഇഞ്ചി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂണ്‍
കാരറ്റ് (പൊടിയായി അരിഞ്ഞത്) - ഒന്ന്
ബീന്‍സ് (പൊടിയായി അരിഞ്ഞത്) - ഒന്ന്
5. ഉഴുന്നുപരിപ്പ് - മൂന്നു വലിയ സ്പൂണ്‍
6. ഉപ്പ് - പാകത്തിന്
7. പഞ്ചസാര - ഒരു ചെറിയ സ്പൂണ്‍
ഗോതമ്പുനുറുക്ക് കഴുകി വാരി വേവിച്ചു വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതില്‍ പച്ചമുളക്, ഇഞ്ചി,കാരറ്റ്, ബീന്‍സ് എന്നിവ ചേര്‍ത്തു നന്നായി വഴറ്റിയശേഷം ഉഴുന്നുപരിപ്പും ചേര്‍ത്തിളക്കുക. ഇതിലേക്കു വേവിച്ച ഗോതമ്പുനുറുക്കും ഉപ്പും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കണം. ഏറ്റവും ഒടുവില്‍ പഞ്ചസാര ചേര്‍ത്തിളക്കി വാങ്ങുക.