വേണ്ട ചേരുവകള്‍
ഇഡ്ലി മാവ് 2 കപ്പ്
പച്ചമുളക് 1 എണ്ണം
സവാള 1 എണ്ണം
ഇഞ്ചി 2 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തൈര് 2 സ്പൂണ്‍
ജീരകം 1 സ്പൂണ്‍
കറിവേപ്പില 1 തണ്ട്
എണ്ണ 1/2 ലിറ്റര്‍
ഉണ്ണിയപ്പ ചട്ടി
തയ്യാറാക്കുന്ന വിധം
ആദ്യം ഇഡ്ലി മാവ്, സവാള ചെറുതായി അരിഞ്ഞത് പച്ചമുളക്, ജീരകം, ഉപ്പ്, കറിവേപ്പില, ഇഞ്ചി, തൈര് എന്നിവ ചേര്‍ത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ഇത് കുറച്ച് സമയം വച്ചതിനുശേഷം ഒരു ഉണ്ണിയപ്പം ചട്ടി വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വളരെ കുറച്ചു മാത്രമേ എണ്ണ ഒഴിച്ചുകൊടുത്തു ഈ മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം പോലെ രണ്ട് സൈഡും മറിച്ചിട്ട് വേവിച്ചെടുക്കാവുന്നതാണ്.