വല്ലാത്തൊരു മാറ്റം തന്നെ; 2000 മുതല്‍ 2020 വരെയുളള റിമി ടോമിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ വൈറലാകുന്നു

Malayalilife
topbanner
വല്ലാത്തൊരു മാറ്റം തന്നെ; 2000 മുതല്‍ 2020 വരെയുളള റിമി ടോമിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ വൈറലാകുന്നു

ഗായിക അവതാരക നടി എന്നതിനൊക്കെ ഉപരി ഇപ്പോള്‍ ഒരു യൂട്യൂബറാണ് റിമിടോമി. താര ജാഡകളില്ലാത്ത പെരുമാറ്റം തന്നെയാണ് റിമിയെ എപ്പോഴും ആരാധകരിലേക്ക് അടുപ്പിക്കാറുളളത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായി എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. മറ്റു ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്താറുമുണ്ട്.

2000 മുതല്‍ 2020 വരെ റിമി പ്രേക്ഷകര്‍ക്കിടയില്‍ താരമാണ്. അവതാരക ആയി ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞുനിന്ന റിമിയെ അന്ന് മുതല്‍ തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ശേഷമാണ് റിമി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി എത്തിയത്. ഈ കാലയളവില്‍ വലിയ മാറ്റമാണ് റിമിക്ക് ഉണ്ടായിരിക്കുന്നത്. ചുരുമണ്ട മുടിയും തുടുത്ത കവിളും അത്യാവശ്യം തടിയുമായിട്ടിരുന്ന റിമിയെ ഇന്നു കണ്ടാല്‍ തിരി ച്ചറിയാന്‍ പോലും പ്രയാസമാണ്. സിനിമാതാരങ്ങളെയും മോഡലുകളുമൊക്കെ പോലെയാണ് ഇപ്പോള്‍ റിമിയെകണ്ടാല്‍ തോന്നുക.  

 
 
 
 
 
 
 
 
 
 
 
 
 
 

Thanq sreenath rajan???????????? 2000-2020

A post shared by Rimitomy (@rimitomy) on Oct 22, 2020 at 9:34am PDT

ഇപ്പോള്‍ റിമി പങ്ക് വച്ച ഒരു വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 2000 മുതല്‍ 2020 വരെ യുള്ള വര്‍ഷങ്ങളില്‍ റിമിക്ക് സംഭവിച്ച മാറ്റമാണ് വീഡിയോയില്‍ ഉടനീളം കാണാന്‍ കഴിയുക. ശ്രീനാഥ് രാജന്‍ എന്നയാള്‍ സമ്മാനിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഇതെന്തൊരുമാറ്റമാണ്, വല്ലാത്തൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ആയിരുന്നു ഇത് എന്നൊക്കെയുള്ള കമന്റുകള്‍ പാങ്കിട്ടുകൊണ്ടാണ് ആരാധകര്‍ റിമിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. കഠിനമായ വര്‍ക്കൗട്ടുകളൊക്കെ കൊണ്ടാണ് താരം ഈ ലുക്കിലേക്ക് എത്തിയത്. 

Read more topics: # rimitomy,# latest transformation,# video
rimitomy latest transformation video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES