Latest News

മുസ്ലിം മൽസ്യ ബന്ധന കുടുംബത്തിൽ ജനനം; നാലാം വയസ്സിൽ ക്ലബിൽ നിന്നും ആരംഭിച്ച നൃത്തം; പൊതുവേദിയിൽ നിന്ന് ഏറ്റുവാങ്ങിയ ദുരനുഭവം; ഐശ്വര്യ റായിയെ പോലും ഞെട്ടിച്ച പ്രകടനം; എതിർപ്പുകളെ മറികടന്ന് ചിന്ന അസിനിലേക്ക്

Malayalilife
topbanner
മുസ്ലിം മൽസ്യ ബന്ധന കുടുംബത്തിൽ ജനനം; നാലാം  വയസ്സിൽ  ക്ലബിൽ നിന്നും ആരംഭിച്ച നൃത്തം; പൊതുവേദിയിൽ  നിന്ന് ഏറ്റുവാങ്ങിയ ദുരനുഭവം; ഐശ്വര്യ റായിയെ പോലും ഞെട്ടിച്ച പ്രകടനം; എതിർപ്പുകളെ മറികടന്ന് ചിന്ന അസിനിലേക്ക്

ലയാളസിനിമയ്ക്ക് പുറമേ  തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ തിളങ്ങി നിൽക്കുന്ന നായികമാരിൽ ഒരാളാണ് ഷംന കാസിം.  ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് ഇതിനോടകം തന്നെ  താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ഒരു പാരമ്പര്യ മുസ്ലിം മൽസ്യ ബന്ധന കുടുംബത്തിൽ നിന്നും എത്തിയാണ് ഷംന കാസിം എതിർപ്പുകളെ ഒക്കെ മറികടന്ന് തെന്നിന്ത്യൻ താരസുന്ദരിയായി മാറിയത് എങ്ങനെ എന്ന് നോക്കാം.

കണ്ണൂർ ജില്ലയിൽ വെറ്റില പള്ളിയിൽ മത്സ്യബന്ധനം ഉപജീവനം ആക്കിയ കുടുംബത്തിലെ   കാസിമിന്റെയും റംലബീവിയുടെയും അഞ്ച് മക്കളിൽ ഇളയവളായി 1989, ജനുവരി 23നായിരുന്നു ഷംന കാസിമിന്റെ ജനനം.  കണ്ണൂരിലെ തന്നെ സെന്റ് തെരേസാസ് സംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ   പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്ന വേളയിൽ തന്നെ മകൾ നന്നായി നൃത്തം ചെയ്യും എന്ന് തിരിച്ചറിഞ്ഞ ഉമ്മ മകളെ ചെറുപ്പംമുതൽ ഡാൻസ് പഠിക്കാൻ ആരംഭിച്ചിരുന്നു. അതിനായി തന്നെ  കണ്ണൂർ കൃഷ്ണൻ മാസ്റ്റർ ലക്ഷ്മി ടീച്ചർ തുടങ്ങിയ പ്രഗൽഭരായ അധ്യാപകരെയും അവൾക്കായി പാരമ്പര്യ ഇസ്ലാമിക മനോഭാവം പേറിയയിരുന്ന കുടുംബക്കാരുടെ അനിഷ്ടത്തെ വകവയ്ക്കാതെ തന്നെ ആ ഉമ്മ  കണ്ടെത്തി നൽകിയിരുന്നു.

  ആ ബാല്യത്തെ സമ്പുഷ്ടമാക്കി കൊണ്ട് സ്‌കൂൾ യുവജനോത്സവങ്ങൾ സ്റ്റേജ് പരിപാടികൾ അമ്പലത്തിലെ ഉത്സവം തട്ടുകൾ ഒക്കെ പഠനം എന്നാൽ ഷംനയ്ക്ക് നൃത്തം കൂടി ചേർന്നതായി.  കണ്ണൂരിന്റെ കലാതിലകപ്പട്ടം അഞ്ചുവർഷം അണിഞ്ഞ പെൺകുട്ടി നൃത്തത്തോട് സമ്പൂർണ്ണ മാക്കുന്ന എന്തിനോടും  പ്രണയമായി ഷംനയ്ക്ക് മാറിയിരുന്നു. തുടർന്നായിരുന്നു  റോളർ സ്‌കേറ്റിംഗ് മെയ്വഴക്കം ഉണ്ടാകാൻ പഠിക്കുന്നത്. ജില്ലയും സംസ്ഥാനവും കടന്ന് അത് പിന്നെ വലിയ ഹരമായി തന്നെ മാറി കൊണ്ട്  റോളർ സ്‌കേറ്റിങ്ൻ ദേശീയ ചാമ്പ്യൻഷിപ്പ് വിജയിക്കുന്നത് വരെ എത്തി നിന്നിരുന്നു.  ഏവരെയും അമ്പരപ്പിക്കുന്ന  നൃത്തം ചെയുന്ന അത്ഭുത പ്രതിഭാസമായി മാറി അവൾ.

 കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 2006ൽ ജീവിതം പറിച്ചുനട്ട ശേഷം മലയാളികളുടെ സ്വീകരണമുറിയിലേക്ക്  ആദ്യ ഡാൻസ് റിയാലിറ്റി ഷോയായ  സൂപ്പർ ഡാൻസിൽ എത്തിയതോടെ ഷംനയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. എല്ലാ അവാർഡ് വേദികളിലെയും സ്റ്റേജ് ഷോകളിലുടെയും അഭിവാജ്യ ഘടകമായി സൂപ്പർ ഡാൻസർ എന്ന പേരെടുത്ത ഷംന തിളങ്ങിയിരുന്നു. നൃത്തവുമായി അവർ  യുകെ യുഎസ് ദുബായ് തുടങ്ങിയ ലോകത്തിലെ സകല കോണിലും കറങ്ങിനടന്നു. പിന്നെയാണ് ഷംനയെ തേടി സിനിമയിലേക്ക് അവസരങ്ങൾ എത്തുന്നത്.  പ്രൊഫഷണൽ ഡാൻസ് ട്രൂപ്പുകളിൽ നിന്നും മഞ്ഞുപോലൊരു പെൺകുട്ടി അലിഭായി തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ വിളി ഷംന എന്ന മിടുക്കിയെ തേടി എത്തി.

 സ്ഥിരം സെലിബ്രേറ്റി അതിഥികൾക്കായി ദുബായിലെ ഏഷ്യാവിഷൻ അവാർഡ് ഷോ പോലുള്ള വലിയ വേദികളിൽ   അവരുടെ പാട്ടുകൾ കോർത്തിണക്കി നൃത്തം ചെയ്യുന്നത് ഷംന തന്നെ ഏറ്റെടുത്തിരുന്നു.  കജോൾ മാധുരി തുടങ്ങിയവരുടെ പ്രത്യേക അഭിനന്ദനങ്ങൾ  ആ അവസരങ്ങളിലൊക്കെ ഏറ്റുവാങ്ങാൻ ഷംനയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.  ഷംനയുടെ ചടുലമായ  നൃത്ത ചുവടുകൾ കണ്ട് ആവേശഭരിതയായി സ്റ്റേജിലേക്ക് എത്തിയ ഐശ്വര്യറായി പോലും സ്റ്റേജിൽ ഷംനയ്ക്ക് ഒപ്പം ചുവടുകൾ വച്ചിരുന്നു.  

അത്രമേൽ വേദിയെ  ഉണർത്തിയിരുന്ന ഷംനയുടെ ജീവിതത്തിൽ ദുരനുഭവങ്ങളും ഉണ്ടായിരുന്നു.  പതിനായിരത്തോളം ആളുകൾ ഉണ്ടായിരുന്ന തമിഴ്‌നാട്ടിൽ സ്റ്റേറ്റ് അവാർഡ് വേദിയിൽ നൃത്തത്തിനിടെ ലൈവ് ടെലികാസ്റ്റ് നടത്തിയ ക്യാമറാമാനുമായി കൂട്ടിയിടിച്ചതും  ലിഫ്റ്റിങ്‌നിടെ താഴെ വീണു പോയതെല്ലാം തന്നെ താരത്തിന് ഏറെ വേദന നൽകിയ ഓർമ്മകൾ ആയിരുന്നു.


എന്നാൽ കിട്ടിയ ദുരനുഭങ്ങൾക്ക് പുറമെ നേട്ടങ്ങളുടെ ഒരു വൻ പട്ടിക തന്നെ ഷംനയ്ക്ക് ഉണ്ട്.  മരടിലെ സുന്ദരമായ  ഇരുനില കെട്ടിടം,  ഓടി ഉൾപ്പെടെ മൂന്നു കാറുകൾ, എല്ലാം സ്വന്തമാക്കാൻ താരത്തിന് സാധിച്ചത്  സിനിമയോടൊപ്പം നൃത്തം കൊടുത്ത  ഭാഗ്യമാണ്.  അസാധ്യ ഡാൻസർ എന്ന പേരെടുത്ത ഷംനയെ തേടി സിനിമയിൽ അത്ര ഭാഗ്യം തുണച്ചില്ല എന്ന് തന്നെ പറയാം.

. ഒരുവൻ, അലിഭായ്, കോളേജ് കുമാരൻ, ആടു പുലി മുതൽ കുട്ടനാടൻ ബ്ലോഗ് വരെ ഉള്ള സിനിമകളിൽ  നല്ല കഥാപാത്രങ്ങൾ  ഷംനയെ തേടി എത്തിയിരുന്നെങ്കിലും  നടി എന്ന നിലയിൽ അത്ര  ശ്രദ്ധ കിട്ടിയില്ല.  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന   ചട്ടക്കാരി സിനിമയുടെ പരാജയം അത് ഷംനയ്ക്ക് കടുത്ത നിരാശയാണ് നൽകിയതും. തെലുങ്കിലെ അരങ്ങേറ്റ ചിത്രം മഹാലക്ഷ്മിയും തമിഴിലെ മുനിയാണ്ടിയും ഒക്കെ വലിയ ഹിറ്റുകൾ ആയിരുന്നു   ഷംനയ്ക്ക് സമ്മാനിച്ചതും.

എല്ലാവരും ഷംനയ്ക്ക് തമിഴിൽ എത്തിയതോടെ  പകരം സാമിന എന്ന് വിളിച്ചു തുടങ്ങി. എന്നാൽ  അതോടെ ഡയറക്ടർ പറഞ്ഞു പേര് വഴങ്ങുന്നില്ലല്ലോ എന്ന് അതോടെ പേര് മാറ്റാം എന്ന് തീരുമാനമായി പക്ഷേ ഏത് പേര് എന്ത് പേര് അക്കുറി ഷംന കണ്ട ഒരു ന്യൂമറോളജിസ്റ്റ് ഫുൾഫിൽ അഥവാ പൂർണ്ണത എന്ന അർത്ഥം വരുന്ന പേര് സ്വീകരിക്കാൻ ഉപദേശിച്ചു. അന്നേരമാണ് ഷംനയ്ക്ക് തന്റെ മേനേജർ വിവേകിന്റെ മകളുടെ പേര് ഓർമ്മവന്നത് പൂർണ്ണ.ന്യൂമറോളജിസ്റ്റും യെസ് മൂളിയതോടെ ആ പേര് ഉറപ്പിച്ചു അങ്ങനെയാണ് മലയാളികളുടെ  ഷംന തെന്നിന്ത്യക്കും പൂർണയായി  മാറിയതെന്നും ഒരുവേള താരം വെളിപ്പെടുത്തിയിരുന്നു.

 കഥാപാത്രത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി  മൊട്ട അടിക്കാൻ പോലും രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല  ഷംനയ്ക്ക്.  പിഴക്കാലുകളുടെ കഥകൾ മുതൽ സോഷ്യൽ മീഡിയയിൽ സിനിമയോട് പ്രത്യേകിച്ച് നടികളോട് ചേർത്ത് വായിക്കുന്ന വഴി മുഖമില്ലാതെ വലിച്ചെറിയുന്ന കമന്റുകൾ വരെ ഷംന എന്ന നടിയെ തേടി എത്തിയിരുന്നു. ഷംന നേരിട്ട  തിക്താനുഭവങ്ങളിൽ ആട്ടക്കാരി എന്നതു മുതൽ മതജീവിതം പാലിക്കാത്തവൾ എന്നതുവരെ ഉണ്ടായിരുന്നു. എന്തെല്ലാമാണ് ഞാൻ മതവിശ്വാസി ആണെന്നും അത് ആരെയും ബോധ്യപ്പെടുത്തേണ്ടത് അല്ലല്ലോ എന്ന് ഓരോ അഭിമുഖത്തിലും ഷംന വെളിപ്പെടുത്താറുണ്ട്.


 

Actress shamna kasim realistic life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES