Latest News

ദുബായില്‍ ഉള്ള വില്ലക്കും ഫ്‌ളാറ്റിനും പുറമേ ബൂര്‍ജ് ഖലീഫയിലെ 29  ാം നിലയില്‍ സുചിത്രക്കായി ഒറ്റ മുറി ഫ്‌ളാറ്റും; നഗരത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കാനാവുന്ന വീടിന്റെ വില മൂന്ന കോടി; മോഹന്‍ലാലിന്റെ ആസ്തി ചര്‍ച്ചയാകുമ്പോള്‍

Malayalilife
ദുബായില്‍ ഉള്ള വില്ലക്കും ഫ്‌ളാറ്റിനും പുറമേ ബൂര്‍ജ് ഖലീഫയിലെ 29  ാം നിലയില്‍ സുചിത്രക്കായി ഒറ്റ മുറി ഫ്‌ളാറ്റും; നഗരത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കാനാവുന്ന വീടിന്റെ വില മൂന്ന കോടി; മോഹന്‍ലാലിന്റെ ആസ്തി ചര്‍ച്ചയാകുമ്പോള്‍

ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെ വിവിധ നഗരങ്ങളില്‍ സ്വന്തമായി നിരവധി വീടുകളും സ്വത്തുക്കളും ഒക്കെയുണ്ട് മോഹന്‍ലാലിന്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് ഖ്യാതി നേടിയ ബുര്‍ജ് ഖലീഫയിലും മോഹന്‍ലാലിനു സ്വന്തമായൊരു ഫ്ളാറ്റ് ഉണ്ട്. അധികമാര്‍ക്കും ഇക്കാര്യം അറിയില്ല.  ദുബായിലെ ബുര്‍ജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹന്‍ലാല്‍ കുറച്ചുകാലം മുമ്പ് ഈ ഒറ്റ മുറി അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയത്. 940 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദുബായ് ഫൗണ്ടന്റെയും തിരക്കേറിയ നഗരത്തിന്റെയും അതിശയിപ്പിക്കുന്ന കാഴ്ച കാണാം. ഏകദേശം 3.5 കോടി രൂപയാണ് (ഏകദേശം 2.8 ദശലക്ഷം ദിര്‍ഹം) ഈ അപ്പാര്‍ട്ട്മെന്റിന്റെ വില. താരത്തിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലിന്റെ പേരിലാണ് ഈ പ്രോപ്പര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബുര്‍ജ് ഖലീഫയില്‍ ഒരു പ്രോപ്പര്‍ട്ടി സ്വന്തമാക്കണമെന്ന് താരം മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നില്ലെന്നും അപ്രതീക്ഷിതമായി അത്തരമൊരു തീരുമാനത്തിലെത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. അവധിക്കാലം ആഘോഷിക്കാനും ജോലി സംബന്ധമായുമൊക്കെ പലപ്പോഴും ദുബായില്‍ എത്താറുള്ള താരത്തിന് അറേബ്യന്‍ റാഞ്ചസിന്റെ പരിസരത്ത് ഒരു വില്ലയും പിആര്‍ ഹൈറ്റ്സ് റെസിഡന്‍സില്‍ വിശാലമായ ത്രീ ബെഡ് റൂം  അപ്പാര്‍ട്ട്മെന്റും സ്വന്തമായുണ്ട്. 2022ല്‍, കൊച്ചിയിലെ കുണ്ടന്നൂരില്‍ മോഹന്‍ലാലും സുചിത്രയും ഒരു ആഡംബര ഡ്യൂപ്ലെക്സ് അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരുന്നു.  15, 16 നിലകളിലായാണ് മോഹന്‍ലാലിന്റെ ഫ്ളാറ്റുകള്‍ സ്ഥിതി ചെയ്യുന്നത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാലാണ്. 8 കോടി മുതല്‍ 17 കോടി വരെയാണ് ഒരു ചിത്രത്തിനു മോഹന്‍ലാല്‍ പ്രതിഫലം ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്കു പുറമെ പരസ്യങ്ങള്‍, ബിഗ് ബോസ് ഷോയിലെ അവതാരക വേഷം, പ്രൊഡക്ഷന്‍ കമ്പനി എന്നിങ്ങനെ മോഹന്‍ലാലിന്റെ വരുമാന സ്രോതസ്സുകള്‍ ഏറെയാണ്. വിവിധ ബിസിനസ്സ് സംരംഭങ്ങളിലും മോഹന്‍ലാല്‍ പങ്കാളിയാണ്.  ബിഗ് ബോസ് ഷോയില്‍ അവതാരകനായി എത്തുന്നതിനു മാത്രം മോഹന്‍ലാല്‍ 18 കോടിയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് 421 കോടിയാണ് മോഹന്‍ലാലിന്റെ ആകെ ആസ്തി എന്നാണ് റിപ്പോര്‍ട്ട്.

ലക്ഷ്വറി വാഹനങ്ങളുടെ ഒരു കളക്ഷനും മോഹന്‍ലാലിനുണ്ട്. കഴിഞ്ഞ വര്‍ഷം 5 കോടി രൂപ വിലമതിക്കുന്ന ഒരു റേഞ്ച് റോവര്‍ താരം സ്വന്തമാക്കിയിരുന്നു. 90 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ടൊയോട്ട വെല്‍ഫയര്‍, 1.36 കോടി രൂപ വിലമതിക്കുന്ന ഒരു ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഏകദേശം 78 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മെഴ്‌സിഡസ് ബെന്‍സ് ഏഘ350, ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഒരു ലംബോര്‍ഗിനി ഉറൂസ് എന്നിവയും മോഹന്‍ലാലിന്റെ ഗ്യാരേജിലുണ്ട്.

ആഢംബര വാച്ചുകളോട് മോഹന്‍ലാലിനു പ്രത്യേക ഇഷ്ടമുണ്ട്.  75 മുതല്‍ 80 ലക്ഷം രൂപ വരെ വിലയുള്ള പാടെക് ഫിലിപ്പ് അക്വാനട്ട് ട്രാവല്‍ ടൈം, 45 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന Richard Mille 11-03 McLaren, ഏകദേശം 22 ലക്ഷം രൂപ മുതല്‍ വിലയുള്ള ബ്രെഗറ്റ് ട്രെഡീഷണല്‍ ഓട്ടോമാറ്റിക്, 14 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ വിലയുള്ള റോളക്സ് യാച്ച്-മാസ്റ്റര്‍, ഏകദേശം 4 ലക്ഷം രൂപ വിലയുള്ള മോണ്ട്ബ്ലാങ്ക് ഓര്‍ബിസ് ടെററം വേള്‍ഡ് ടൈം എന്നിവയും അതില്‍ കൂടുതലും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.

Read more topics: # മോഹന്‍ലാല്‍
Mohanlal owns a luxurious 940 sq Burj Khalifa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES