മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷന്‍ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്ലെന്റെ ലുക്കും പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്നു. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്.
ലോകഃ എന്ന പേരില്‍ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. ചിത്രത്തില്‍ ചന്തു സലിം കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍.
തരക്കേടില്ലാത്ത ഫാമിലി ബാക്ക്ഗ്രൗണ്ടില്‍ നിന്നുള്ള കഥാപാത്രമായി അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. എനിക്ക് ക്രെഡിറ്റ് കാര്‍ഡൊക്കെ കിട്ടുന്നത് ഇതാദ്യമായിട്ടാണ്. ഒരു സിനിമയില്‍ ക്രെഡിറ്റ് കാര്‍ഡൊന്നും ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കാരണം അത്ര റിച്ചായിട്ട് ഞാന്‍ അഭിനയിച്ചിട്ടില്ല; ചന്തു പറയുന്നു
ഇപ്പോഴിതാ തന്നെ കുറിച്ച് മോശം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരാള്‍ തന്നോട് സിനിമയുടെ കഥ പറയാന്‍ വന്നിരുന്നെന്ന് പറയുകയാണ് താരം. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ മാസം അയാള്‍ക്ക് 1000 രൂപ ലഭിക്കുമെന്നും തന്നെ ചീത്ത വിളിച്ച് മറ്റൊരാള്‍ക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കില്‍ സന്തോഷം ഉണ്ടെന്നും ചന്തു പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാള്‍ ഒരിക്കല്‍ എന്നോട് തന്നെ കഥ .പറയാന്‍ വന്ന അനുഭവവും നടന്‍ പങ്ക് വച്ചു. ഇയാളെ എനിക്ക് മനസില്‍ ആയത് എങ്ങനെ എന്ന് വെച്ചാല്‍ ഇയാളുടെ ഒറിജിനല്‍ അക്കൗണ്ടില്‍ നിന്ന് എല്ലാ പോസ്റ്റിനും കമന്റ് ചെയ്യും.
എന്റെ അടുത്ത് വന്നപ്പോള്‍ സ്‌ക്രീന്‍ഷോട്ട് കാണിച്ച് ഇത് നിങ്ങള്‍ ആണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി നല്‍കിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവര്‍ക്ക് മാസം ആയിരം രൂപ വെച്ച് കിട്ടുമെന്നാണ് എന്നോട് അവന്‍ പറഞ്ഞത്. ഞാന്‍ കാരണം ജോലി ഇല്ലാത്ത ഒരാള്‍ക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാന്‍ പൈസ കിട്ടുന്നുണ്ടെങ്കില്‍ നല്ലതല്ലേ. എന്നെ ചീത്ത വിളിച്ച് മറ്റൊരാള്‍ക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കില്‍ സന്തോഷം മാത്രമാണ്. അദ്ദേഹം എന്നോട് പറയാന്‍ വന്ന കഥ കുറച്ച് കുഴപ്പം ആയിരുന്നു. അതുകൊണ്ട് ഞാന്‍ ചെയ്തില്ല. അവനോട് ഞാന്‍ പറഞ്ഞു എന്നെ കുറിച്ച് മോശം പോസ്റ്റ് ഇട്ടത് കൊണ്ടല്ല പടം ചെയ്യാത്തത് എന്ന്.