മലയാള സിനിമ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പാപ്പാൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നതും. ചിത്രത്തിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചത് നടൻ ഷമ്മി തിലകൻ ആയിരുന്നു.
പാപ്പാനിൽ ഏവരേയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഷമ്മി തിലകൻ കാഴ്ചവെച്ചിരി ക്കുന്നത്. എന്നാൽ ഇപ്പോൾ സംവിധായകൻ വിനോദ് ഗുരുവായൂർ ഷമ്മി തിലകനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
‘നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്‍റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും.
തിലകൻ ചേട്ടനോളൊപ്പം എന്നല്ല. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല….ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്‍റെ ഇരുട്ടൻ ചക്കോയും’ വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.