പെഷവാരി ചിക്കൻ കടായി തയ്യാറാക്കാം

Malayalilife
topbanner
പെഷവാരി ചിക്കൻ കടായി തയ്യാറാക്കാം

നോൺ വെജിറ്റേറിയനിൽ ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ. ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്  പെഷവാരി ചിക്കൻ കാടായി. വളരെ സ്വാദിഷ്‌ടമായ ഇവ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

ചിക്കൻ - 1 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടേബിൾ സ്പൂൺ
ഓയിൽ - 4 ടേബിൾ സ്പൂൺ
കുരുമുളക് പൊടിച്ചത് - 2 ടീസ്പൂൺ
നല്ലജീരകം പൊടിച്ചത് - 1 ടീസ്പൂൺ
മല്ലിപൊടി - 1 ടീസ്പൂൺ
മല്ലി വറുത്തു പൊടിച്ചത് - 1 ടീസ്പൂൺ
തക്കാളി - 4 വലുത്
ഗരം മസാല -1 ടീസ്പൂൺ
ഉപ്പ്
മല്ലിച്ചെപ്പ്
പച്ചമുളക് - 4
ഇഞ്ചി - നീളത്തിൽ അറിഞ്ഞത് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കാടായി അല്ലെങ്കിൽ നോൺസ്റ്റിക് പാനിൽ ആവശ്യത്തിന്  ഓയിൽ ഒഴിച്ച ശേഷം അതിലേക്ക്  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ  ഇടുക. പച്ചമണം മാറി കിട്ടിയാൽ ഉടൻ തന്നെ  മീഡിയം വലുപ്പത്തിൽ കട്ട്‌ ചെയ്‌ത ചിക്കൻ ചേർത്ത് കൊടുക്കുക. ചിക്കൻ ഫ്രൈ ചെയ്യുക. ഇടയ്ക്കു ഒന്ന് രണ്ട് തവണ  ഇളക്കണം. 10 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ നിറം മാറി തുടങ്ങും.ആ സമയത്ത്  കുരുമുളക് പൊടി, നല്ലജീരകം പൊടി, മല്ലിപൊടി, മല്ലി വറുത്തു പൊടിച്ചത് എല്ലാം ചേർത്തു നല്ല പോലെ ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് അതിനൊപ്പം തന്നെ ചേർക്കണം. തുടർന്ന് അതിലേക്ക്  തക്കാളി ചേർക്കുക. ശേഷം  ഗരം മസാല പൊടി നല്ലപോലെ വെന്തു ഉടഞ്ഞാൽ ചേർക്കണം. പച്ചമുളക്, ഇഞ്ചി എന്നിവ അതിനൊപ്പം   ചേർക്കുക. ഇടയ്ക്കിടെ ഇളക്കണം. കറി കട്ടി ആയി കഴിഞ്ഞാൽ മല്ലിച്ചെപ്പ് ഇടുക. സ്വാദിഷ്‌ടമായ  പെഷവാരി ചിക്കൻ കാടായി തയ്യാർ.

Read more topics: # Peshawari Chicken kadai,# recipe
Peshawari Chicken kadai recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES