Latest News

മുട്ടബിരിയാണി തയ്യാറാക്കാം

Malayalilife
topbanner
മുട്ടബിരിയാണി തയ്യാറാക്കാം

ബിരിയാണികൾ പലതരത്തിൽ ഉണ്ട്. അവയിൽ ഏറെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഒരു ബിരിയാണിയാണ് മുട്ട ബിരിയാണി. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ
ബസ്മതി അരി – 1 1/2 കപ്പ്‌
മുട്ട – 3
സവാള – 2
ഇഞ്ചി – വെളുത്തുള്ളി  – 2 സ്പൂണ്‍
പച്ചമുളക് – 3
മല്ലിയില – ഒരു പിടി
പുതിനയില – ഒരു പിടി
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
മല്ലിപൊടി – ഒരു സ്പൂണ്‍
മുളകുപൊടി –1 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നെയ്യ്‌ – രണ്ട്‌ ടേബിള്‍സ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
നാരങ്ങ ജ്യൂസ്‌ – 1/2 നാരങ്ങാ
പട്ട - 4
ഏലയ്ക്ക - 4
ഗ്രാമ്പു - 4
താക്കോലം - 1
പെരുംജീരകം - 1 സ്പൂൺ
ഗരംമസാലപ്പൊടി -1/2 സ്പൂൺ
വറുത്തെടുക്കാൻ  ആവശ്യമായ സാധനങ്ങള്‍
സവാള – 2
കശുവണ്ടിപ്പരിപ്പ് – 5-6
കിസ്മിസ്‌ – കുറച്ച്‌
തയാറാക്കുന്ന വിധം
∙ 1 1/2 കപ്പ് ബസ്മതി അരി വെള്ളം തെളിയുന്നതുവരെ കഴുകിയ ശേഷം 30 മിനിറ്റു വെള്ളം വാലാന്‍ വയ്ക്കുക . 
∙ മുട്ട പുഴുങ്ങിയെടുത്ത് വയ്ക്കുക.
∙ ചുവടു കട്ടിയുള്ള പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള നീളത്തില്‍ അരിഞ്ഞത്‌ ഗോൾഡൻ ബ്രൗൺ നിറം ആകുന്നതുവരെ വറുത്തെടുത്ത് മാറ്റി വയ്ക്കുക. അതെ നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് എടുക്കുക. (ഇതും മാറ്റി വയ്ക്കുക.)
∙ നെയ്യില്‍ സവാള, ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക്, പുതിന – മല്ലിയില  എന്നിവ നന്നായി വഴറ്റുക. അതിനു ശേഷം എല്ലാ പൊടികളും വഴറ്റുക.
∙ ഇതിലേക്ക് പുഴുങ്ങിയ മുട്ട ഫ്രൈ ചെയ്യുക. അപ്പോള്‍ മുട്ടയില്‍ മസാല നന്നായി പിടിക്കും. നാരങ്ങയുടെ നീര് ചേർത്തു കഴിഞ്ഞാൽ  തീ അണയ്ക്കാം. (ഇതാണ് മുട്ട –മസാലക്കൂട്ട് ) ഇതിൽ നിന്നും പകുതി മസാല മാറ്റി വയ്ക്കുക.
∙ ഇനി ഇതിലേക്ക് അരിചേർത്ത് വഴറ്റുക. 5 മിനിറ്റ് വഴറ്റിയത്തിന് ശേഷം 2 1/2 കപ്പ് ചൂടുവെള്ളം ചേർക്കുക. ഇതിൽ ഉപ്പ് ഉണ്ടോ എന്ന് നോക്കി ആവശ്യമുള്ള ഉപ്പ് ചേർക്കണം. ഇനി ഇത് അടച്ചുവെച്ചു വെള്ളംവറ്റുന്നതു വരെ ചെറിയ തീയിൽ വേവിക്കണം.
∙ വെന്തു കഴിഞ്ഞാൽ മുക്കാൽ ഭാഗം ചോറു കോരി മാറ്റുക. ഇനി ഇതിലേക്ക് മാറ്റി വെച്ച മുട്ട മസാലക്കൂട്ട്  നിരത്തുക. അര സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള,  അണ്ടിപ്പരിപ്പ്,  മുന്തിരി ഇവ ചേര്‍ക്കുക. ബാക്കി പകുതി ചോറ് ഇതിനു മുകളില്‍ ലയറുകളായി  നിരത്തി  ഒരു അടപ്പ്‌ വെച്ച് അടച്ച് ചെറു തീയില്‍ 2-3 മിനിറ്റ് വേവിക്കുക.

Read more topics: # egg biriyani recipe
egg biriyani recipe

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES