Latest News

പേരക്ക ഹൽവ

Malayalilife
topbanner
പേരക്ക ഹൽവ

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പേരക്ക ഹൽവ. വളരെ അധികം ചുരുങ്ങിയ ചിലവിൽ ഇവ രുചികരമായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 

ചേരുവകൾ
പേരക്ക - 4 -5 എണ്ണം 
ബീറ്റ്റൂട്ട് - 2 ചെറിയ കഷണം
പഞ്ചസാര -11 / 2 ഗ്ലാസ് (ഉപയോഗിച്ച ഗ്ലാസ്    175 ml ആണ്) 
കശുവണ്ടി & ബദാം -2 ടീസ്പൂൺ ഏലയ്ക്കാപ്പൊടി -1ടീസ്പൂൺ 
നെയ്യ്- 2 മുതൽ 3 ടീസ്പൂൺ വരെ

തയ്യാറാക്കുന്ന വിധം 

ആദ്യമായിട്ട് പേരക്കയും ബീറ്ററൂട്ടും  പ്രഷർ കുക്കറിൽ 1/2ഗ്ലാസ്‌  വെള്ളം ഒഴിച്  വേവിക്കണം.  വേവിച് ചൂടാറിയ  ശേഷം മിക്സിയിലിട്ട് നന്നായിട്ട് അരക്കണം. ഒട്ടും തരിയില്ലാതെ  അരച്ചെടുക്കണം(വെള്ളം ഒട്ടും ചേർക്കാൻ പാടില്ല ). എന്നിട്ട് ഇത് കുരു കളയാൻ വേണ്ടി അരിച്ചെടുക്കണം. അതിനു ശേഷം അടുപ്പിൽ അടിക്കട്ടിയുള്ള ഒരു പാത്രം വെയ്ക്കുക  നോൺസ്റ്റിക് ആയാലും മതി. അതിലേക്ക് 3 ടേബിൾ സ്പൂൺ   നെയ്യ്  ഒഴിക്കുക.    അണ്ടിപരിപ്പും ബദാമും കൂടെ നെയ്യിൽ ചെറിയ ബ്രൗൺ കളർ  വരുന്നത് വരെ വറക്കുക. അതിലേക്ക്  പേരക്ക അരച്ചതും പഞ്ചസാരയും കൂടെ ചേർത്ത് വരട്ടുക. ചെറുതീയിൽ ഇട്ട് വരട്ടി എടുക്കണം (ചക്കപ്പഴം വരട്ടിയത് പോലെ ). എന്നിട്ട് ഏലക്ക പൊടിയും കൂടെ ചേർത്തിളക്കി  അടുപ്പിൽ നിന്ന് വാങ്ങാവുന്നതാണ്. ചൂടോടെ  നെയ്യ്  തടവിയ പ്ലേറ്റിൽ സെറ്റ് ചെയ്യുക. ചൂടാറിയ ശേഷം  ഹൽവ പോലെ മുറിച്ചെടുക്കാം.

Read more topics: # guvava halwa recipe
guvava halwa recipe

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES