കിടുത തയ്യാറാക്കാം

Malayalilife
കിടുത തയ്യാറാക്കാം

കിടുത ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആവശ്യമായ സാധനങ്ങള്‍: 
  
1. മൈദ - 1 1/2 കപ്പ് 
2. തേങ്ങ - 2 കപ്പ്  
3. പഞ്ചസാര - 1 കപ്പ് 
4. നെയ്യ് - 100 ഗ്രാം
5. ഓയില്‍ - 1 കപ്പ് 
6. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം: 

മൈദയും നെയ്യും ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിന് ശേഷം ഒരു പാനില്‍ നെയ്യ് ഒഴിച്ച് തേങ്ങ, 
പഞ്ചസാര എന്നിവ മൂപ്പിച്ചെടുക്കുക. (ഇഷ്ടമുള്ളവര്‍ക്ക് വേണമെങ്കില്‍ പരിപ്പും ചേര്‍ക്കാം). ശേഷം കുഴച്ചുവെച്ച മൈദ മാവ് ഓരോ ബോള്‍ ആക്കി എടുത്ത് അധികം നൈസ് ആക്കാതെ പരത്തി വട്ടത്തില്‍ മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ പത്തിരിവെച്ച് ഈ തേങ്ങ ഫില്ലിങ് ചേര്‍ത്ത് മേലെ ഒരു ചെറിയ പത്തിരി കൂടിവെച്ച് ചുറ്റുഭാഗവും കൈ കൊണ്ട് മടക്കുക. അതുകഴിഞ്ഞ് നന്നായി ചൂടാക്കിയ ഓയിലില്‍ അപ്പം ഇട്ട് പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കിടുത റെഡി. മൂന്ന് ദിവസം കിടുത കേടുകൂടാതെ ഇരിക്കും....

Read more topics: # snacks recipe,# food
special evening snacks recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES