ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒരു മാസം പിന്നിടാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ എത്തുന്ന വീക്കന്റ് എപ്പിസോഡിനായാണ് പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസിനെ കുറിച്ച് സംസാരിക്കുകയാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍. താന്‍ വെറുമൊരു ഹോസ്റ്റ് മാത്രമാണെന്നും ഹൗസിന്റെ പ്രധാന വ്യക്തി ബിഗ് ബോസ് തന്നെയാണെന്നും മോഹന്‍ലാല്‍ പറയുന്നു.
ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്താറുണടെന്നും ലൈവ് കാണാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഷോയില്‍ തന്റെ വ്യക്തിപരമായ അഭിപ്രായം ഇംപ്ലിമെന്റ് ചെയ്യാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'ഒരാഴ്ചയിലെ കഥ ഒരു മണിക്കൂറില്‍ പറയുന്നു എന്നതാണ് ബി?ഗ് ബോസ് ഹോസ്റ്റിങ്, അതത്ര എളുപ്പമല്ല അതിനായി ടീമിനൊപ്പം ഇരുന്ന് പ്രിപ്പയര്‍ ചെയ്യേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആരുടേയും റഫറന്‍സ് ഒന്നും ഞാന്‍ എടുത്തില്ല റഫറന്‍സ് എടുത്ത് ചെയ്യാന്‍ പറ്റില്ല. മലയാളത്തിലെ ബി?ഗ് ബോസിന്റെ സ്വാഭവം അല്ലല്ലോ തമിഴിനും തെലുങ്കിനുമൊന്നും. റഫറന്‍സിനു വേണ്ടി മറ്റ് ബി?ഗ് ബോസുകള്‍ ഞാന്‍ കണ്ടിട്ടില്ല. കമല്‍ഹാസന്റെ ഷോ കണ്ടിട്ടുണ്ട്, സല്‍മാന്‍ ഖാന്റെ പോലും ഒരു ഫുള്‍ ഷോ ഞാന്‍ കണ്ടിട്ടില്ല. ബി?ഗ് ബോസ് ആരാണെന്നത് ഒരു രഹസ്യമായി തന്നെ ഇരിക്കട്ടെ. എനിക്കും അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഇതുവരെ കണ്ടിട്ടില്ല.
ഹൗസിന്റെ പ്രധാന വ്യക്തി ബിഗ് ബോസ് തന്നെയാണ്. ഞാന്‍ മത്സരാര്‍ത്ഥികള്‍ക്കും ബി?ഗ് ബോസിനും ഇടയിലെ മീഡിയേറ്റര്‍ മാത്രം. ബി?ഗ് ബോസ് പറയുന്നത് കേട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ബി?ഗ് ബോസാണ് ഏഴിന്റെ പണികൊടുക്കുന്നത്. അ?ദ്ദേഹം ഒരിടത്ത് സേഫായി ഇരുന്നിട്ട് എന്നെ കൊണ്ട് കളിപ്പിക്കുന്നു. ലൈവ് കാണാന്‍ ഞാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട്, ചിലപ്പോള്‍ ലൈവ് കാണാന്‍ പറ്റാത്ത സ്ഥലങ്ങളിലാകും ഷൂട്ടിങ്ങ്. എങ്ങനെയെങ്കിലും ഷോ കാണാറുണ്ട് ഞാന്‍. അല്ലാതെ ഹോസ്റ്റ് ചെയ്യാന്‍ കഴിയില്ലല്ലോ. മത്സരാര്‍ത്ഥികളുടെ സ്വഭാവം കൂടി നമുക്ക് മനസിലാവണമല്ലോ.' മോഹന്‍ലാല്‍ പറഞ്ഞു
അതേസമയം തനിക്കും ദേഷ്യം വരാറുണ്ടെന്നും അത് പുറത്ത് കാണിക്കാത്തത് ആണെന്നും മോഹന്‍ലാല്‍ പറയുന്നു. 'ഞാനും പ്രേക്ഷകനായിട്ടാണല്ലോ ഷോ കാണുന്നത്. കഴിഞ്ഞ ദിവസം തലയിണ എടുത്ത് എറിഞ്ഞത് കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. അതുപോലെ അവര്‍ ഉപയോ?ഗിക്കുന്ന ഭാഷകളും, എത്ര പറഞ്ഞാലും അവര്‍ അത് മാറ്റുന്നില്ല. ഇവര്‍ വീട്ടിലും ഇങ്ങനെയാണോയെന്ന് ഞാന്‍ ആലോചിക്കും. ബി?ഗ് ബോസില്‍ പോകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല, ഇനി അതിനുള്ള അവസരം ഇല്ലല്ലോ. പക്ഷെ എനിക്ക് ഇമോഷന്‍ ഹോള്‍ഡ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു.' മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.