തിരക്കേറിയ വര്‍ഷം; കൊട്ട മധു ഒടുവില്‍ ഇടവേള എടുക്കുന്നു; തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിച്ച് പൃഥ്വിയും സുപ്രിയയും; ടോപ്കാപി പാലസ് മ്യൂസിയത്തിന് മുന്നിലുള്ള ചിത്രം പങ്ക് വച്ച് സുപ്രിയ കുറിച്ചത്

Malayalilife
 തിരക്കേറിയ വര്‍ഷം; കൊട്ട മധു ഒടുവില്‍ ഇടവേള എടുക്കുന്നു; തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിച്ച് പൃഥ്വിയും സുപ്രിയയും; ടോപ്കാപി പാലസ് മ്യൂസിയത്തിന് മുന്നിലുള്ള ചിത്രം പങ്ക് വച്ച് സുപ്രിയ കുറിച്ചത്

ലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കാപ്പ എന്ന ചിത്രം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സിനിമ തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് പൃഥ്വിരാജ്. ഈ അവസരത്തില്‍ സുപ്രിയ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. 

തുര്‍ക്കിയിലാണ് പൃഥ്വിരാജും കുടുംബവും ഇപ്പോഴുള്ളത്. ''കൊട്ട മധു തന്റെ തിരക്കേറിയ വര്‍ഷത്തില്‍ നിന്നും ഒടുവില്‍ ഇടവേള എടുക്കുന്നു,''എന്നാണ് പൃഥ്വിരാജിനൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് സുപ്രിയ കുറിച്ചത്. തുര്‍ക്കിയിലെ ടോപ്കാപി പാലസ് മ്യൂസിയത്തിന് മുന്നിലുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. വര്‍ഷാന്ത്യത്തില്‍ കുടുംബത്തോടൊപ്പം യാത്ര പോവാന്‍ എപ്പോഴും സമയം നീക്കി വയ്ക്കുന്ന താരമാണ് പൃഥ്വിരാജ്. 

കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ചിത്രമാണ് കാപ്പ. കൊട്ട മധു എന്ന കഥാപാത്രമായി പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകള്‍ നിര്‍മ്മാണ പങ്കാളികളാണ്.

 

supriya and prithviraj in turkey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES