Latest News

ഉള്ളി കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് പലതരം പാർശ്വഫലങ്ങൾ നിങ്ങൾക്ക് ഉണ്ടാകും

Malayalilife
topbanner
ഉള്ളി കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് പലതരം പാർശ്വഫലങ്ങൾ നിങ്ങൾക്ക് ഉണ്ടാകും

ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവർഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേർത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനും സാലഡ്, അച്ചാർ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രധാന ഘടകമാണ് ഉള്ളി. എല്ലാ വിഭവങ്ങളിലും ഉള്ളി ഇട്ട് രുചി കൂട്ടുന്നത് മലയാളികൾക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. സവാള അഥവാ ഉള്ളി ഇന്ത്യൻ വീടുകളിൽ പ്രധാനമായ ഒരു പച്ചക്കറിയാണ്. ഒരു വിഭവത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് അടിത്തറയിടുന്ന ഘടകമാണിത്. ഉള്ളി ഇല്ലാതെ പലർക്കും തങ്ങളുടെ ഭക്ഷണം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. 

എന്നാൽ ഇത്ര രുചി തരുന്ന ഉള്ളി കഴിക്കുന്നത് ചില ആളുകൾക്ക് പ്രശ്‌നമുണ്ടാക്കും. സവാളയ്ക്ക് കാർബോഹൈഡ്രേറ്റ് കൂടുതലാണ്, ഇത് ശരീരഭാരം, ക്ഷീണം, വയറുവേദന, ദഹനക്കുറവ്, ചില ആളുകളിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. ഇത് തൊടുമ്പോൾ ചർമ്മ സമ്പർക്കത്തെ തുടർന്ന് ചില ആളുകൾക്ക് ചർമ്മത്തിൽ പ്രകോപനങ്ങളോ എക്സിമ അഥവാ കരപ്പൻ പോലുള്ള ചർമ്മ പ്രശ്നങ്ങളോ അനുഭവപ്പെടാം. ധാരാളം ഉള്ളി കഴിക്കുന്നത് ചിലതരം ഹൃദ്രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്നുകളെ തടസ്സപ്പെടുത്തുന്നു. ഉള്ളി ചില പാർശ്വഫലങ്ങൾക്ക് കാരണമാകുമെങ്കിലും അവ നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് തെളിവുകളൊന്നും സൂചിപ്പിക്കുന്നില്ല. അരിഞ്ഞ ഉള്ളി വെറുതെ തുറന്ന് വയ്ക്കുന്നത് അവയെ വിഷലിപ്തമാക്കുന്നുവെന്നതാണ് വർഷങ്ങളായി ഒരു അവകാശവാദം. 

ഒരുപാട് നല്ല കാര്യങ്ങളും ഉള്ളിയുടെ ഉപയോഗത്തിൽ നമ്മുക്ക് ലഭിക്കുന്നു. രാജ്യമെമ്പാടുമുള്ള മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി എന്നത് വ്യക്തമാണ്. വർഷം മുഴുവനും ലഭ്യമായ സവാള അതിന്റെ പോഷകമൂല്യത്തിന് പേരുകേട്ടതാണ്. രോഗപ്രതിരോധ ശേഷി, കൊളാജൻ ഉത്പാദനം, ടിഷ്യു നന്നാക്കൽ എന്നിവ നിയന്ത്രിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലെ രാസവസ്തുക്കൾ വീക്കം കുറയ്ക്കുന്നതിനും ആസ്ത്മയുള്ള ആളുകളിൽ വലിവ് കുറയ്ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും സഹായിക്കുന്നു.

Read more topics: # onion ,# health ,# problems ,# india ,# kerala ,# curry
onion health problems india kerala curry

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES