പോത്തുപോലെ വളര്‍ന്നാലും ദാഹിക്കുമ്ബോള്‍ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യന്‍ കിച്ചന്‍' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു

Malayalilife
topbanner
പോത്തുപോലെ വളര്‍ന്നാലും ദാഹിക്കുമ്ബോള്‍ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യന്‍ കിച്ചന്‍' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു

മാ റ്റങ്ങള്‍ തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണ്, അടുക്കളയില്‍ നിന്നാണ്. സ്വന്തം എച്ചില്‍ പാത്രം വൃത്തിയാക്കേണ്ടത് അവന്‍ തന്നെയാണ് എന്നവന്‍ പഠിക്കേണ്ടതുണ്ട്. സ്വന്തം ഭക്ഷണം പാകം ചെയ്യേണ്ടത് അവന്‍ തന്നെയാണെന്ന് അവന്‍ മനസ്സിലാക്കേണ്ടതുണ്ട്. ദാഹിക്കുമ്ബോള്‍ വെള്ളമെടുത്ത് കുടിക്കേണ്ടതും അവന്‍ തന്നെയാണ് എന്ന് അവന്‍ അറിയേണ്ടതുണ്ട്. അവന്റെ വസ്ത്രം അലക്കേണ്ടത് അവന്‍ തന്നെയാണെന്നും ഷഡ്ഡി കഴുകേണ്ടത് അവന്‍ തന്നെയാണെന്നും അവന്‍ മനസ്സിലാക്കിയേ പറ്റൂ.

ഇവിടെ നിന്നാണ് തുടങ്ങേണ്ടത്...ഇതൊക്കെ സ്വന്തം വീട്ടിലെ അടുക്കളയില്‍ നിന്നും മുറ്റത്തു നിന്നും തുടങ്ങേണ്ടതാണ്, ചെറുപ്പത്തില്‍ തന്നെ. പക്ഷേ, പലപ്പോഴും നടക്കാറില്ല. പോത്തുപോലെ വളര്‍ന്നാലും ദാഹിക്കുമ്ബോള്‍ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും മറ്റുള്ളവര്‍ തയ്യാറാകുന്നതുകൊണ്ട് അവന്‍ അത് പഠിക്കില്ല. അവിടം മുതല്‍ മാറ്റം വരണം.

റിമാ കല്ലിങ്കല്‍ അന്നു പറഞ്ഞ 'പൊരിച്ച മീന്റെ' പ്രസക്തി എന്നുമുണ്ട്. മാറ്റം എളുപ്പമല്ല. പക്ഷേ, അസംഭവ്യവുമല്ല. 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' കാണണം. അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വമാണതില്‍ വരച്ചു കാട്ടുന്നത്. പലരുടെയും ഉള്ളിലെ 'പുരുഷ ചിന്ത' പച്ചയായി വരച്ചുകാണിച്ചിരിക്കുന്നു. തല കുനിച്ചു കൊണ്ട് മാറ്റങ്ങള്‍ക്ക് വേണ്ടി ചിന്തിക്കാന്‍ ഒരവസരം ആണിത്. ആരും പെര്‍ഫെക്റ്റ് അല്ല. പക്ഷേ പെര്‍ഫെക്‌ട് ആകാന്‍ ആര്‍ക്കും ശ്രമിക്കാന്‍ പറ്റും. കഴിഞ്ഞകാലം തിരുത്താന്‍ പറ്റില്ല. പക്ഷേ ഭാവിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ പറ്റും. ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് മാത്രം. ചിന്താ രീതിയില്‍ സമൂലമായ മാറ്റം ഉണ്ടാകണമെന്ന് മാത്രം. നവോത്ഥാനം ഉണ്ടാകേണ്ടത് അമ്ബലങ്ങളിലും പള്ളികളിലും മോസ്‌കുകളിലും മാത്രമല്ല. അവ ആരംഭിക്കേണ്ടത് സ്വന്തം വീട്ട് മുറ്റത്തു നിന്നാണ്, അടുക്കളയില്‍ നിന്നാണ്.

(പണ്ട് ഇത്തരത്തിലുള്ള നിരവധി ഊളത്തരങ്ങള്‍ ചിന്താഗതിയില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാനും. തെറ്റ് മനസ്സിലാക്കുമ്ബോള്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാധാരണ മനുഷ്യനാണ്. അതുകൊണ്ടുതന്നെ തല കുനിച്ചു കൊണ്ട് തിരുത്തലുകള്‍ വരുത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.)

Dr jinesh ps words about the great indian kitchen

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES